Wednesday, March 18, 2026 Last Updated 48 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 08.45 PM

‘എന്റെ 17 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു, കാനഡയില്‍ ജോലിക്ക് പോയി; ഞാന്‍ ഇന്ത്യക്കാരനാണ്, എന്നുമങ്ങനെ തുടരും...’ കനേഡിയന്‍ പാസ്പോര്‍ട്ട് വിവാദത്തെപ്പറ്റി അക്ഷയ് കുമാര്‍

uploads/news/2026/03/830902/Untitled-6.jpg
Akshay kumar on former canadian passport (Image Source: Instagram)

ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് അക്ഷയ് കുമാർ. 1990 കളിൽ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി തുടങ്ങിയ സിനിമകളിലൂടെ ആക്ഷൻ ആക്ഷൻ നായകനായി അക്ഷയ് പ്രേക്ഷകമനസ്സിലിടം നേടി. വിജയിച്ച സിനിമകള്‍ ഒരുപാടുണ്ടെങ്കിലും ഇടയ്ക്ക് കരിയറില്‍ വമ്പന്‍ പരാജയങ്ങളും താരം നേരിട്ടു. അതില്‍ നിന്നൊക്കെ കരകയറിയ താരം വീണ്ടും ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്തു. ആക്ഷന്‍ സിനിമകള്‍ ചെയ്യാറുണ്ടെങ്കിലും അനന്തമായ കോമിക് ടൈമിംഗിന് പ്രസിദ്ധനാണ് അക്ഷയ് കുമാർ.
ഇപ്പോഴിതാ തന്റെ മുൻ കനേഡിയൻ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന വിവാദത്തെക്കുറിച്ച് തുറന്നു പറയുകയാണ് അക്ഷയ് കുമാര്‍. അത് വെറുമൊരു പാസ്പോര്‍ട്ട് മാത്രമാണെന്നും അത് തന്റെ വ്യക്തിത്വത്തെ നിർവചിക്കുന്നില്ലെന്നും എപ്പോഴും താനൊരു ഇന്ത്യക്കാരനാണെന്നുമാണ് പറയുന്നത്.
‘‘ഇതിനെക്കുറിച്ച് ഞാൻ മുമ്പ് പലതവണ പറഞ്ഞിട്ടുള്ളതാണ്, അതെ, എനിക്ക് കനേഡിയൻ പാസ്‌പോർട്ട് ഉണ്ടായിരുന്നു. അത് എന്തുകൊണ്ടായിരുന്നു എന്ന് വെച്ചാൽ, ഞാൻ നേരത്തെ പറഞ്ഞതുപോലെ എന്റെ 16-17 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. എനിക്ക് ജോലി ഉണ്ടായിരുന്നുവെങ്കിലും അവസാനത്തെ മൂന്നോ നാലോ സിനിമകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോൾ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് ഞാൻ കരുതി. നമ്മുടെ നാട്ടിൽ നിന്ന് ആളുകൾ പുറത്തുപോയി ജോലി ചെയ്യാറില്ലേ, അതുപോലെ എനിക്കും കാനഡയിൽ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു. അവിടെയുള്ള എന്റെ ഒരു സുഹൃത്ത് ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിച്ചിരുന്നു, അങ്ങനെയാണ് എനിക്ക് പാസ്‌പോർട്ട് ലഭിക്കുന്നത്.
അതൊരു പാസ്‌പോർട്ട് മാത്രമായിരുന്നു, അല്ലാതെ ഞാൻ ഒരു കനേഡിയൻ ആണെന്നല്ല അതിനർത്ഥം. ഞാൻ എപ്പോഴും ഇന്ത്യക്കാരനാണ്, ഇന്ത്യയുമായി എനിക്ക് വലിയ ബന്ധമുണ്ട്, അത് എന്നും അങ്ങനെ തന്നെയായിരിക്കും. അത് ‘വെറും ഒരു പാസ്‌പോർട്ട്’ മാത്രമാണ്, അത് എന്റെ വ്യക്തിത്വത്തെ നിർവചിക്കുന്നില്ല. ഞാന്‍ എപ്പോഴും ഒരു ഇന്ത്യക്കാരനാണ്. സ്ഥിരമായി ഇന്ത്യയിൽ നികുതി അടച്ചിട്ടുണ്ട്. ഞാൻ ഇന്ത്യക്കാരനാണ്, എപ്പോഴും ഇന്ത്യക്കാരനായി തുടരും. എനിക്ക് എല്ലായ്പ്പോഴും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ട്.
പിന്നീട് മാധ്യമങ്ങളിൽ നിന്നും മറ്റും ‘കനേഡിയൻ കനേഡിയൻ’ എന്ന സംസാരം വരാൻ തുടങ്ങി. ആളുകൾ ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി, ഞാന്‍ പാസ്‌പോർട്ട് മാറ്റി. അപ്പോൾ ഞാൻ വിചാരിച്ചു, നിങ്ങൾക്ക് പാസ്‌പോർട്ട് മാറ്റണമെന്നുണ്ടെങ്കിൽ ഇതാ ഞാൻ അത് മാറ്റുന്നു എന്ന്. അങ്ങനെ അത് മാറി, ആ പ്രശ്നം അവസാനിച്ചു. ആളുകൾ എന്തിനാണ് ഇതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ഒരു ഇമേജ് നിർമ്മിക്കാൻ ഞാൻ ഒരു ജോലിയും ചെയ്യുന്നില്ല. ഞാൻ പലതരം ജോലികൾ ചെയ്യുന്നു, പക്ഷേ ഒരു ദേശീയ ഇമേജ് സൃഷ്ടിക്കാനല്ല. എനിക്ക് ശരിയാണെന്ന് തോന്നുന്നതുകൊണ്ടാണ് ഞാൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്നത്.
പിന്നെ ആദായനികുതിയുടെ കാര്യം, നിങ്ങൾ പറഞ്ഞതുപോലെ എല്ലാ വർഷവും ഏറ്റവും കൂടുതൽ നികുതി അടച്ചതിനുള്ള അവാർഡ് എനിക്ക് ലഭിക്കാറുണ്ട്. ഞാൻ കനേഡിയൻ പൗരനായിരുന്നപ്പോഴും നികുതി അടച്ചിരുന്നത് ഇവിടെ ഇന്ത്യയിലായിരുന്നു. കാനഡയിൽ ഞാൻ ഇതുവരെ ഒരു നികുതി പോലും അടച്ചിട്ടില്ല, എല്ലാം ഇവിടെയാണ് നൽകിയത്. പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കില്ല. ഒരാളിൽ 20 നല്ല ഗുണങ്ങൾ ഉണ്ടാകാം, പക്ഷേ എല്ലാവരും ആ ഒരു കുറവ് കണ്ടുപിടിച്ച് അതിനെ ഹൈലൈറ്റ് ചെയ്യാനാണ് നോക്കുന്നത്...’’ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് സംസാരിച്ചത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി ചിത്രമായ ഭൂത് ബംഗ്ലയിലാണ് അക്ഷയ് കുമാര്‍ അടുത്തതായി അഭിനയിക്കുന്നത്, ഈ ചിത്രം 2026 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ എത്തും. സെയ്ഫ് അലി ഖാനൊപ്പം ഹൈവാൻ എന്ന ത്രില്ലർ ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. അതിൽ അക്ഷയ് കുമാർ നെഗറ്റീവ് വേഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം 2026 ഓഗസ്റ്റിൽ റിലീസ് ചെയ്യാനാണ് തീരുമാനം.
കൂടാതെ, രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോൾമാൽ 5 ൽ താരമുണ്ട്. അജയ് ദേവ്ഗണിനും യഥാർത്ഥ ഗോൾമാൽ ഗാങ്ങിനുമൊപ്പം ജനപ്രിയ കോമഡി ഫ്രാഞ്ചൈസിയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുകയാണ്.
2026 ജൂണിൽ റിലീസ് ചെയ്യാൻ പോകുന്ന വെൽക്കം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ വെൽക്കം ടു ദി ജംഗിൾ ആണ് അക്ഷയ് കുമാറിന്റെ മറ്റൊരു പ്രധാന പ്രോജക്റ്റ്.

Ads by Google
Wednesday 18 Mar 2026 08.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google