Sunday, March 22, 2026 Last Updated 0 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 01.00 PM

മാര്‍ച്ച് നടത്തി പ്രതിഷേധിച്ച എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി ; സര്‍ക്കാരിന് ഭീതിയെന്ന് നേതാക്കള്‍

uploads/news/2025/08/795606/rahulgandhi.jpg

ന്യൂഡല്‍ഹി: വോട്ടുമോഷണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ തടഞ്ഞ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞ ശേഷമായിരുന്നു പോലീസ് നാലു ബസുകളിലായി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയത്.

കോണ്‍ഗ്രസ്സിന്റെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗേയും കേരളത്തില്‍ നിന്നുള്ള എംപിമാരും അടക്കം പ്രതിപക്ഷ എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തുള്ള പ്രതിഷേധ സൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ എംപിമാര്‍ പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറി കടക്കുന്നത് കാണാനാകുമായിരുന്നു. പാര്‍ലശമന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലേക്കാണ് നേതാക്കളെ എത്തിച്ചിരിക്കുന്നത്. വൈകിട്ട് മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ വീട്ടില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. എഐസിസി യോഗവും ഇന്ന് ചേരുന്നുണ്ട്. രണ്ടിടത്തും വിഷയം ചര്‍ച്ചയാകുമെന്നാണ് വിവരം.

വിവിധഭാഷകളിലുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു എംപിമാര്‍ മുദ്രാവാക്യം മുഴക്കിയത്. മറ്റുള്ളവര്‍ പതാകകളും ബാനറുകളും വീശി. എംപിമാരുടെ മാര്‍ച്ച് നേരിടാന്‍ പോലീസിനൊപ്പം സൈനിക വിഭാഗത്തില്‍ നിന്നുള്ള സുരക്ഷാഗ്രൂപ്പുകളെയും വിന്യസിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഇന്‍ഡ്യസഖ്യത്തിലെ മറ്റു പാര്‍ട്ടി എംപിമാരും പ്രതിഷേധത്തിന്റെ പങ്കാളിയായി. 300 ലധികം എംപിമാരാണ് പ്രതിഷേധവുമായി എത്തിയത്്. ഇന്‍ഡ്യാസഖ്യത്തില്‍ നിന്നും പുറത്തുപോയ ആംആദ്മി പാര്‍ട്ടി എംപിമാര്‍ വരെ പ്രതിഷേധത്തില്‍ പങ്കാളിയായി.

'മോദി ചോര്‍ ഹേ' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്രതിഷേധിക്കുമ്പോള്‍ അതിനെതിരേ പോലീസിനെ വിന്യസിപ്പിച്ച് തടയാന്‍ ശ്രമിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് കൊണ്ടാണെന്നും ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആരോപിച്ചു.

സുപ്രീംകോടതി ഇടപെടണമെന്നും വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധം നടത്തുമെന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു. വന്‍ പോലീസ് സന്നാഹമാണ് പ്രതിഷേധം തടയാനായി വിന്യാസിപ്പിച്ചിരിക്കുന്നത്. രാവിലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നതോടെ രണ്ടുമണി വരെ നിര്‍ത്തിവെച്ചിരുന്നു. മഹുവാമോയ്ത്ര എംപിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Monday 11 Aug 2025 01.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google