Sunday, March 22, 2026 Last Updated 5 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 12.27 PM

അമിതവേഗതയില്‍ ട്രക്ക് ഇടിച്ചു ഭാര്യ മരിച്ചു ; സഹായത്തിന് നിലവിളിച്ചിട്ട് ആരും വന്നില്ല ; മൃതദേഹം ബൈക്കില്‍ കെട്ടി യുവാവ്

uploads/news/2025/08/795603/deadbody.jpg

മുംബൈ: അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചു മരണമടഞ്ഞ ഭാര്യയുടെ മൃതദേഹം ആരുടേയും സഹായം കിട്ടാതെ വന്നതിനെ തുടര്‍ന്ന് ബൈക്കില്‍ കെട്ടിവെച്ച് വീട്ടിലേക്ക് കൊണ്ടുപോയി യുവാവ്. നാഗ്പൂരില്‍ നടന്ന സംഭവത്തില്‍ 35 കാരനായ ഒരാള്‍ക്കാണ് തന്റെ ഭാര്യയുടെ ചേതനയറ്റ ശരീരം ബൈക്കില്‍ കെട്ടിവെച്ചു കൊണ്ടുപോയത്. അപകടത്തെ തുടര്‍ന്ന് സഹായത്തിനായുള്ള ഇയാളുടെ നിലവിളി ആരും കേട്ടില്ല.

അമിത് യാദവ് എന്നയാള്‍ തന്റെ ഭാര്യയുടെ മൃതദേഹം നാഗ്പൂര്‍-ജബല്‍പൂര്‍ ദേശീയ പാതയില്‍ ചുമന്നുകൊണ്ടുപോകുന്നതിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഇരുചക്രവാഹനം തടഞ്ഞ പൊലീസ് ക്ലിപ്പ് ഷൂട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.

രക്ഷാബന്ധന്‍ ദിനത്തില്‍ - ഓഗസ്റ്റ് 9 - ദമ്പതികള്‍ നാഗ്പൂരിലെ ലൊനാറയില്‍ നിന്ന് മധ്യപ്രദേശിലെ കരണ്‍പൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. മോര്‍ഫാറ്റയ്ക്ക് സമീപം അമിതവേഗതയിലെത്തിയ ട്രക്ക് ഇവരെ ഇടിക്കുകയും ഗ്യാര്‍സി എന്ന സ്ത്രീ റോഡില്‍ വീഴുകയും ചെയ്തു. ട്രക്ക് നിര്‍ത്താതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഭര്‍ത്താവ് വഴിയാത്രക്കാരനോട് സഹായം തേടിയെങ്കിലും ആരും നിര്‍ത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സഹായം കിട്ടാതെ വന്നതോടെ മിത് ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി മധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഒരു പോലീസ് വാന്‍ പിന്നാലെ വരികയും യുവതിയുടെ മൃതദേഹം നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദമ്പതികള്‍ നാഗ്പൂരിലെ ലൊനാറയില്‍ താമസിച്ചുവരികയായിരുന്നു. ഇവര്‍ മധ്യപ്രദേശിലെ സിയോനിസ്വദേശിയാണ്.

Ads by Google
Monday 11 Aug 2025 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google