Sunday, March 22, 2026 Last Updated 2 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 10.05 AM

സനാതന ധർമത്തിനെതിരെ പ്രസം​ഗിച്ചു; കമൽഹാസന് വധഭീഷണി, നടനെതിരെ പരാതി

complaint

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും എംപിയുമായ കമൽഹാസന്റെ കഴുത്തു വെട്ടുമെന്നു ഭീഷണിപ്പെടുത്തിയ ജൂനിയർ നടനെതിരെ പൊലീസിൽ പരാതി. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പരാമർശം.

തിരുവനന്തപുരം–ഡൽഹി എയർ ഇന്ത്യ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്; വിമാനത്തിൽ കേരള എംപിമാരും
രാജ്യത്തെ നിലവിലെ അവസ്ഥ മാറ്റാൻ വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂവെന്നും സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധമാണു വിദ്യാഭ്യാസമെന്നുമായിരുന്നു കമൽ പറഞ്ഞത്. ഇതോടെ, സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി. സിനിമയിൽ സഹനടനായ രവിചന്ദ്രൻ ഇതിനു പിന്നാലെ, സ്വകാര്യ ചാനൽ ചർച്ചയിൽ കമലിനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകി.

Ads by Google
Monday 11 Aug 2025 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google