Sunday, March 22, 2026 Last Updated 2 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 11 Aug 2025 09.36 AM

രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണ ആരോപണം ; ഇന്‍ഡ്യ എംപിമാരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്

uploads/news/2025/08/795586/rahulgandhi.jpg

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണ ആരോപണത്തില്‍ ഇന്‍ഡ്യ സഖ്യം എംപിമാരുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് ഇന്ന് നടക്കും. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തുന്ന റാലിയില്‍ 300 പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെുടക്കുമെന്നാണ് വിവരം. പ്രതിഷേധത്തെ തുടര്‍ന്ന തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ 11. 30ന് പാര്‍ലമെന്റില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് നടക്കുക. ഇതിന് പുറമേ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ എഐസിസി ഭാരവാഹികളുടെ യോഗവും ചേരുന്നുണ്ട്. വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. മാര്‍ച്ചിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. പ്രതിഷേധത്തിന് ശേഷം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അത്താഴ വിരുന്നൊരുക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേര്‍ത്തെന്നും ഹരിയാനയിലും കര്‍ണാടക യിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതില്‍ സംശയമുണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയര്‍ന്നു. 40 ലക്ഷം ദുരൂഹവോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും ഡല്‍ഹിയിലെ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Ads by Google
Monday 11 Aug 2025 09.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google