Thursday, March 19, 2026 Last Updated 53 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 12.53 PM

മേക്കപ്പ് ചെയ്യുമ്പോള്‍ മുന്നില്‍ മോഹന്‍ലാല്‍; അമ്പരന്ന് ജനാര്‍ദ്ദനന്‍; ചിരിയോടെ കെട്ടിപ്പിടിച്ച് ലാല്‍- മൊഞ്ചുള്ള ലാലേട്ടനൊപ്പം ലാഫ്സ് ഓണ്‍ സെറ്റ് ഹൃദയപൂര്‍വ്വം; വൈറല്‍ വീഡിയോ

എവര്‍ഗ്രീന്‍ ഹിറ്റ് കോമ്പോ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രമായ ഹൃദയപൂര്‍വ്വത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ ലാഫ്സ് ഓണ്‍ സെറ്റ് വീഡിയോ പങ്കിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Mohanlal, Sathyan Anthikad, Hridayapoorvam Movie
Hridayapoorvam - Laughs On Set (Image Source: Youtube)

കുടുംബചിത്രങ്ങളുടെയും നാട്ടിന്‍പുറത്തെ നന്മകളുടെയും കഥ പറയുന്ന സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് എന്നും ആരാധകരേറെയാണ്. അതില്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ കൂടിയെത്തിയാല്‍ പിന്നെ പ്രേക്ഷകര്‍ക്ക് മറ്റൊന്നും വേണ്ട. എവർക്ലാസിക് കോംബോയായ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്കായി ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഓണം റിലീസായി എത്തുന്ന സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വ’ത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ റിലീസിന് മുന്നോടിയായി സിനിമയുടെ ചിത്രീകരണദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ലാഫ്സ് ഓണ്‍ സെറ്റ്’ ടാഗ്‌ലൈനോടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഷൂട്ടിങ് വേളയിലെ ചിരിനിറഞ്ഞ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. സിനിമയുടെ ഷൂട്ടിനിടെ നടന്ന രസകരമായ ചിരികള്‍ കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നടന്‍ ജനാര്‍ദ്ദനനെ സർപ്രൈസ് ചെയ്തു കെട്ടിപ്പിടിക്കുന്ന മോഹൻലാലിനെയും വീഡിയോയില്‍ കാണാം. മോഹൻലാലിന്റെ രസകരമായ മുഹൂർത്തങ്ങള്‍ കൂടി കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഒപ്പം സംഗീത് പ്രതാപ്, സത്യൻ അന്തിക്കാട്, മാളവിക മോഹനൻ തുടങ്ങിയവരും വീഡിയോയില്‍ ഭാഗമാകുന്നുണ്ട്.
നേരത്തേ പുറത്തുവന്ന ടീസറിലെ അതേ ഗാനംതന്നെയാണ് പുതിയ വീഡിയോയുടെ പശ്ചാത്തലത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യം എത്തിയിരിക്കുന്നത്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്.

അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്ന സിനിമയില്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് നേരത്തെ പുറത്തുവന്ന ടീസർ നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷമെത്തുന്ന മോഹൻലാലിന്റെ ഈ എന്റർടെയ്നർ ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 201 കേരളത്തിനുപുറമെ പുണെയിലും ഹൃദയപൂർവം ചിത്രീകരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.

Ads by Google
Tuesday 29 Jul 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google