Monday, March 23, 2026 Last Updated 22 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Jul 2025 12.41 PM

സ്‌കൂളുകളുടെ പാദപൂജ വിവാദമാകുന്നു; ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാലും കഴുകിച്ചെന്ന് ആരോപണം

uploads/news/2025/07/790678/faatwash.jpg

ആലപ്പുഴ: ഗുരുപൂര്‍ണ്ണിമാ ദിനത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മുന്‍ അദ്ധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം വന്‍ വിവാദമാകുന്നു. ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാല്‍ കഴുകിച്ചെന്ന ആരോപണവുമായി ഡിവൈഎഫ് ഐ രംഗത്ത് വന്നിരിക്കുകയാണ്.

അതേസമയം മുമ്പും ചെയ്തിട്ടുണ്ടെന്നാണ് സ്‌കൂള്‍ പറയുന്നത്. എന്നാല്‍ അനൂപ് എന്നായാള്‍ അദ്ധ്യാപകനല്ല അഡ്വേക്കറ്റാണെന്നും ഈ സ്‌കൂളിലെ അദ്ധ്യാപകന്‍ അല്ലെന്നുമാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. എന്നാല്‍ അദ്ധ്യാപകര്‍ക്ക് പുറമേ മുന്‍ അദ്ധ്യാപകരും അനദ്ധ്യാപകരായ അനൂപ് അടക്കം 50 ഓളം പേരുടെ പാദപൂജയാണ് നടത്തിയതെന്നും ഡിവൈഎഫ്‌ഐ പറയുന്നു.

അതേസമയം ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണെന്നും വിദ്യാഭ്യാസം കുട്ടികളില്‍ പുരോഗമന ചിന്തയും ശാസ്ത്രാവബോധം വളര്‍ത്താന്‍ വേണ്ടിയുള്ളതുമാണെന്നും പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ പോന്നതാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുകയാണ്.

നേരത്തേ കാസര്‍ഗോഡ്, ആലപ്പുഴ ജില്ലയ്ക്ക് പിന്നാലെ കണ്ണൂരിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കണ്ണൂരില്‍ മൂന്ന് സ്ഥലങ്ങളില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠം, കുറ്റിയാട്ടൂര്‍ ശ്രീശങ്കരാചാര്യ, കൂത്തുപറമ്പ് അമൃതാ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാര്‍ത്ഥികളെ കൊണ്ട് മുന്‍ അദ്ധ്യാപകരുടെ കാല്‍ കഴുകിച്ചത്. അതേസമയം മുസ്‌ളീം വിദ്യാര്‍ത്ഥികളെ പാദപൂജയില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുള്ളതായിട്ടാണ് വിവരം. തട്ടമിട്ട് ഗുരുപൂജ ചെയ്യാനാകില്ലെന്ന് നിലപാട് എടുത്തതായിട്ടാണ് വിവരം.

അതേസമയം ഇത്തരം നടപടികള്‍ അപലപനീയമായ കാര്യമായിട്ടാണ് ഡിവൈഎഫ്‌ഐ എടുത്തിരിക്കുന്നത്. പരിഷ്‌ക്കൃത സമൂഹത്തിന് ചേര്‍ന്ന പരിപാടിയല്ലെന്ന് എസ്എഫ്‌ഐയും പറയുന്നു. ഹിന്ദുമതാചാരപ്രകാരമുള്ള പൂജയാണ് നടന്നത്. ആര്‍എസ്എസ് അനുകൂല വിദ്യാസ്ഥാപനങ്ങളിലാണ് ഇത് നടന്നിരിക്കുന്നതെന്നുമാണ് വിവരം. അതേസമയം സംസ്ഥാന സര്‍ക്കാരും സംഭവത്തെ ഗൗരവമായി എടുത്തിട്ടുണ്ട്്.

കാസര്‍ഗോഡ് ബന്തടുക്കയിലും വിദ്യാര്‍ത്ഥികളെകൊണ്ട് പാദപൂജ ചെയ്യിച്ചിരുന്നു. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ വ്യാസജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അദ്ധ്യാപകരെ വിദ്യാലയ സമിതിയുടെ നേതൃത്വത്തില്‍ ആദരിക്കുകയായിരുന്നു. സ്‌കൂള്‍ കുട്ടികളെ മുട്ടുകുത്തിയിരുത്തി കസേരയില്‍ ഇരിക്കുന്ന അദ്ധ്യാപകരുടെ കാല്‍ വെള്ളവും പൂക്കളും തളിച്ച് പൂജിച്ച് തൊട്ടു വന്ദിപ്പിക്ുകകയായിരുന്നു. വിരമിച്ച 30 അദ്ധ്യാപകരുടെ പാദപൂജയാണ് ചെയ്യിച്ചത്.

Ads by Google
Saturday 12 Jul 2025 12.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google