Monday, March 23, 2026 Last Updated 15 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Jul 2025 09.56 AM

പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം ; പട്ടിക്കാട് റെയ്ഞ്ച് ഓഫീസറുടെ മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

uploads/news/2025/07/790613/sureshgopi11.jpg

തിരുവനന്തപുരം: റാപ്പര്‍ വേടന് പിന്നാലെ 'പുലിപ്പല്ലില്‍ 'കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. റാപ്പര്‍ വേടന്‍ പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടും പുലിപ്പല്ല് ആരോപണം ഉയര്‍ന്നുവന്നത്.

പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്ക് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് എ.എ മുഹമ്മദ് ഹാഷിം കഴിഞ്ഞ മാസം 16ന് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് വനംവകുപ്പിന് കൈമാറി. വനം വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. പരാതിക്കാരനോട് 21-ന് പട്ടിക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചു.

തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാം ഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ല.

Ads by Google
Saturday 12 Jul 2025 09.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google