Monday, March 23, 2026 Last Updated 13 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Jul 2025 09.50 AM

അമിത് ഷാ തിരുവനന്തപുരം സന്ദര്‍ശനം ; ജാഗ്രതയോടെ ഇടതു-വലതു മുന്നണികള്‍

uploads/news/2025/07/790612/amithshah.gif

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഇടതു-വലത് മുന്നണികള്‍ ഒരുപോലെ ജാഗ്രതയില്‍. ഷായുടെ സാന്നിധ്യത്തില്‍ ചില 'ഉന്നതര്‍' ബി.ജെ.പിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹമാണ് ഇതിന് അടിസ്ഥാനം. ഇന്നലെ രാത്രി പത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഇന്ന് രാവിലെ 11 നാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിനു മുന്നില്‍ വൃക്ഷത്തൈ നടും. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച് നിലവിളക്കുകൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കല പ്രതിമ ഷാ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് 11.30 ന് പുത്തരിക്കണ്ടം മൈതാനിയില്‍ വാര്‍ഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ റവന്യു ജില്ലകളിലെ അയ്യായിരം വാര്‍ഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിലെത്തുന്നത്. ഉച്ചയ്ക്കുശേഷം ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും.

നാലോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഡല്‍ഹിക്കു മടങ്ങും. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡ് തല നേതൃസംഗമത്തോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം ബി.ജെ.പി. ആരംഭിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം സംഭവിക്കുന്ന വീഴ്ചകള്‍ ബി.ജെ.പി. ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 12 Jul 2025 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google