Monday, March 23, 2026 Last Updated 16 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 04.34 PM

കോഴിക്കോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

uploads/news/2025/07/790368/accident-images.gif
photo; representative image

കോഴിക്കോട്: ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല.

അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാ​ഗം തകർന്നു. അപകടത്തിന് പിന്നാലെ ഓമശ്ശേരി-തിരുവമ്പാടി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ലോറിയും ബസും സ്ഥലത്തുനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Ads by Google
Thursday 10 Jul 2025 04.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google