Monday, March 23, 2026 Last Updated 15 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 09 Jul 2025 11.51 AM

അവിഹിതബന്ധമെന്ന് ആരോപണം ; 24 കാരനെ അമ്മാവന്റെ വീട്ടിലേക്ക് തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ചു അമ്മായിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു

uploads/news/2025/07/790212/bihar.jpg

കഴിഞ്ഞയാഴ്ച ബീഹാറിലെ സുപോള്‍ ജില്ലയില്‍ അമ്മായിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് 24 കാരനായ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും തനിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമ്മായിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ജൂലൈ 2 ന് നടന്ന സംഭവത്തില്‍ മിഥ്ലേഷ് കുമാര്‍ മുഖിയ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും വിവാഹം ചെയ്യിക്കാനൊരുങ്ങിയതും.

ഭീംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള ജീവ്ചപൂര്‍ വാര്‍ഡ് നമ്പര്‍ 8 ലെ അമ്മാവന്‍ ശിവചന്ദ്ര മുഖിയയുടെ വീട്ടിലേക്ക് ഇയാളെ അക്രമികള്‍ കൊണ്ടുപോയി. ശിവചന്ദ്രയുടെ ഭാര്യ റീതാ ദേവിയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് തന്റെ മകനെ സംഘം മര്‍ദിച്ചതെന്ന് മിഥ്ലേഷിന്റെ പിതാവ് പരാതിയില്‍ പറഞ്ഞു. ശിവചന്ദ്രയ്ക്കും റീത്തയ്ക്കും നാല് വയസ്സുള്ള ഒരു മകനുണ്ട്.

മിഥ്ലേഷിനെ വടികൊണ്ട് മര്‍ദിക്കുന്ന വീഡിയോ വൈറലാകുന്നു. തുടര്‍ന്ന് റീത്തയെയും സ്ഥലത്തെത്തിച്ച് നാട്ടുകാര്‍ മര്‍ദിച്ചു. തുടര്‍ന്ന് റീത്തയുടെ നെറ്റിയില്‍ സിന്ദൂരം തൊടാന്‍ മിഥ്ലേഷിനെ നിര്‍ബന്ധിച്ചു. ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ഭാര്യയെയും മര്‍ദിച്ചതായി മിഥ്ലേഷിന്റെ പിതാവ് രാമചന്ദ്ര പറഞ്ഞു. മര്‍ദ്ദനത്തില്‍ മകന്റെ മുതുകിലും കഴുത്തിലും കൈകളിലും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഒരു ഗ്രാമവാസി പോലീസില്‍ വിവരമറിയിച്ചതിന് ശേഷമാണ് പ്രതികള്‍ ഓടി രക്ഷപ്പെട്ടത്.

രാജ കുമാര്‍, വികാസ് മുഖിയ, ശിവചന്ദ്ര മുഖിയ, സൂരജ് മുഖിയ, പ്രദീപ് താക്കൂര്‍, സുരേഷ് മുഖിയ - ജീവ്ചാപൂര്‍ നിവാസികള്‍ - ഭീംപൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ബെലഗഞ്ച് നിവാസികളായ രാഹുല്‍ കുമാര്‍, സാജന്‍ സാഹ്നി എന്നിവരാണ് തന്റെ മകനെ ആക്രമിച്ചതെന്ന് രാമചന്ദ്ര പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഭീംപൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മിഥ്‌ലേഷ് പാണ്ഡെ പറഞ്ഞു. മിഥ്ലേഷിനെ ആദ്യം നര്‍പത്ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഗുരുതരാവസ്ഥയില്‍ അരാരിയ സദര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

Ads by Google
Wednesday 09 Jul 2025 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google