Monday, March 23, 2026 Last Updated 19 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Jul 2025 04.50 PM

കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടന യാത്രയിലും ജ്യോതി മല്‍ഹോത്ര; യാത്രയിൽ വി മുരളീധരനൊപ്പം, വീഡിയോ

uploads/news/2025/07/790082/3.gif
photo - facebook

തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തി. ഇപ്പോള്‍ ഉദ്ഘാടന യാത്രയിൽ ജ്യോതി മൽഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത് .

ഉദ്ഘാടന യാത്രയില്‍ ഒപ്പം കേന്ദ്ര മന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തത്. 2023-ല്‍ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ഇവര്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പിന്റെ പ്രമോഷനായി ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സർമാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്രചെയ്തതെന്നാണ് വ്യക്തമാകുന്നത്.

Ads by Google
Tuesday 08 Jul 2025 04.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google