Monday, March 23, 2026 Last Updated 21 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Jul 2025 02.03 PM

കേരളാസര്‍വകലാശാലയില്‍ എസ്എഫ്‌ഐ യുടെ പ്രതിഷേധം ; വൈസ്ചാന്‍സലറിന്റെ ചേംബറില്‍ കയറാന്‍ ശ്രമം

uploads/news/2025/07/790066/SFI!.jpg

തിരുവനന്തപുരം: കേരളാസര്‍വകലാശാലയിലും എസ്എഫ്‌ഐയുടെ ശക്തമായ പ്രതിഷേധം. മാര്‍ച്ചുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വിവിധ പ്രതിരോധങ്ങള്‍ മറികടന്ന് പ്രധാനഗേറ്റിലൂടെയും മതില്‍ചാടിക്കടന്നും വളപ്പിലൂടെ സര്‍വകലാശാലയ്ക്ക് ഉള്ളില്‍ കടക്കുകയും വിസിയുടെ മുറി ലക്ഷ്യമിട്ട് നീങ്ങുകയും ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പോലീസിന്റെ മൂന്ന് തവണയുള്ള ജലപീരങ്കി മറികടന്ന് സര്‍വകലാശാലയുടെ പല ഭാഗത്തു കൂടി അകത്തുകടക്കുകയും വിസിയുടെ മുറിക്ക് സമീപം എത്തുകയും ചെയ്തു. സര്‍വകലാശാലയുടെ അകത്തും പുറത്തും ഒരുപോലെ പ്രതിഷേധം നടത്തി. വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ റഷ്യന്‍ പര്യടനത്തിന് പോയിരിക്കുകയാണ് പകരം ചുമതല നല്‍കിയ സിസാ തോമസ് എത്തിയിട്ടുമില്ല.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജില്ലാനേതാക്കളുമൊക്കെ ഉള്‍പ്പെടെ വലിയ സംഘമാണ് പ്രതിഷേധവുമായി എത്തിയത്. ക്യാമ്പസിന്റെ പ്രധാനവാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറിയ സംഘം വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമം നടത്തി. നൂറിലധികം വരുന്ന എസ്എഫ്്‌ഐ പ്രവര്‍ത്തകരാണ് വി.സി.യുടെ ചേംബറിലേക്ക് കയറാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് ക്യാംപസ് വളഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധിച്ചു. പോലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നത്. വിസിയുടെ ചേംബറിന് മുന്നില്‍ വൈസ് ചാന്‍സലര്‍ക്ക് എതിരേ ശക്തമായി മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ പോലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി.

Ads by Google
Tuesday 08 Jul 2025 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google