Monday, March 23, 2026 Last Updated 13 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Jul 2025 11.55 AM

സജി ചെറിയാന്‍ നടത്തിയത് സ്വയം സമ്മതിക്കല്‍ ; ആരോഗ്യരംഗം പ്രശ്‌നത്തില്‍ തന്നെയാണെന്ന് സണ്ണിജോസഫ്

uploads/news/2025/07/790060/sunny-joseph.jpg

മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന സ്വയം സമ്മതിക്കലാണെന്നും അതിനി തെളിയിക്കേണ്ട കാര്യമില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഗുണഫലങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കിട്ടുന്നില്ലെന്ന് പറഞ്ഞത് മന്ത്രി തന്നെയാണെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ ജീവന്‍ നഷ്ടമായിരുന്ന തന്റെ ജീവന്‍ സ്വകാര്യആശുപത്രിയില്‍ ചെന്നാണ് രക്ഷപ്പെട്ടത് എന്ന് സജി ചെറിയാന്‍ അബദ്ധത്തില്‍ പറഞ്ഞതാണെങ്കിലും അത് സത്യമാണെന്നും പറഞ്ഞു.

മെഡിക്കല്‍കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഹാരീസ് ഹസന്‍ നേരമത്ത ഈ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ ആ വിമര്‍ശനത്തെ സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കുകയും വേണ്ട തിരുത്തല്‍ വരുത്തുകയും ചെയ്യേണ്ടതിന് പകരം മുഖ്യമന്ത്രി അദ്ദേഹത്തെ ശാസിക്കാനും ഭീഷണിപ്പെടുത്താനുമാണ് നോക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ശ്വാസംമുട്ടി മരിച്ചപ്പോഴും മന്ത്രിമാരും ജനപ്രതിനിധികളും അതു തന്നെ ചെയ്യാന്‍ നോക്കുകയാണ്.

ജില്ല ആശുപത്രികള്‍ക്ക് മുന്നില്‍ നേരത്തേ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് ഇനി വരുന്ന ദിവസം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില സംസ്ഥാനത്തെ താലൂക്ക് ആശുപത്രികള്‍ക്ക് മുന്നില്‍ നടത്തുമെന്നും പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം സുശക്തമാക്കാന്‍ പ്രവര്‍ത്തനം നടന്നത് യുഡിഎഫ് മന്ത്രിസഭ അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും സണ്ണിജോസഫ് പറഞ്ഞു.

Ads by Google
Tuesday 08 Jul 2025 11.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google