Monday, March 23, 2026 Last Updated 20 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Jul 2025 11.27 AM

ക്വാറി അപകടത്തില്‍പ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി

uploads/news/2025/07/790058/qarry.jpg

കോന്നി: മുകളില്‍ നിന്നും പാറക്കഷണങ്ങള്‍ പൊഴിയുകയും നീരുറവ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ ക്വാറി അപകടത്തില്‍പ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചില്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ വലിയ ഉപകരണങ്ങള്‍ എത്തിച്ച ശേഷം അന്വേഷണം നടത്താനാണ് ഇരിക്കുന്നത്. എക്‌സവേറ്ററില്‍ നിന്നും കൂറ്റന്‍ പാറകള്‍ മൂടിക്കിടക്കുകയാണ്.

ഇനിയുള്ള തെരച്ചിലുകള്‍ കരുനാഗപ്പള്ളിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും വലിയ ക്രെയിനുകള്‍ എത്തിച്ചശേഷം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ എന്‍ഡിആര്‍എഫ് ഫയര്‍ഫോഴ്‌സ് ദൗത്യസംഘത്തിലെ നാല് പേര്‍ ഹിറ്റാച്ചിക്ക് അടുത്ത് എത്തിയെങ്കിലും കൂറ്റന്‍ പാറകള്‍ മൂടിക്കിടക്കുന്നതിനാല്‍ ഓപ്പറേറ്ററെ കണ്ടെത്താനായില്ല. ക്യാബിന് മുകളില്‍ ഉള്ള പാറ കഷ്ണങ്ങള്‍ മാറ്റാന്‍ ആണ് ദൗത്യ സംഘം ഇറങ്ങിയത്.

കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രൈന്‍ അര മണിക്കൂറില്‍ എത്തും. ആവശ്യമെങ്കില്‍ ആലപ്പുഴയില്‍ നിന്ന് കൂടുതല്‍ ശേഷിയുള്ള ഹിറ്റാച്ചി എത്തിക്കും. ക്രെയിന്‍ എത്തിയാല്‍ റോപ്പ് ഉപയോഗിച്ച് ബുള്‍ഡോസറിനെ താഴേക്ക് മാറ്റുമെന്ന് കലക്ടര്‍ പറഞ്ഞു. പാറ കഷണങ്ങള്‍ക്കിടയില്‍ മഹാദേവ പ്രധാന്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്തിരുന്നു.

കോന്നി പഞ്ചായത്തില്‍ മാത്രം എട്ടോളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതില്‍ പലതും അപകടകരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ആക്ഷേപം. ഝാര്‍ഖണ്ഡ് സ്വദേശിയാണ് കുടുങ്ങിക്കിടക്കുന്നത്.

Ads by Google
Tuesday 08 Jul 2025 11.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google