Monday, March 23, 2026 Last Updated 15 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Jul 2025 11.09 AM

സജി ചെറിയാന്റെ സ്വകാര്യആശുപത്രി പ്രസ്താവന ; സിപിഎം നേതൃത്വത്തിന് അതൃപ്തി

uploads/news/2025/07/790037/saji-cherian.gif

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ സ്വകാര്യആശുപത്രി പ്രസ്താവനയില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. നിരന്തരം വിവാദത്തില്‍ തുടരുമ്പോള്‍ ആരോഗ്യരംഗത്തെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നത് പോലെയായി പ്രവര്‍ത്തിയെന്നും പറഞ്ഞു. അതേസമയം താന്‍ പറഞ്ഞതല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് മന്ത്രി സജി ചെറിയാന്‍ പറയുന്നു.

പാര്‍ട്ടി നേതൃത്വമാണ് മന്ത്രി വിശദീകരണം നല്‍കിയത്. ആരോഗ്യവകുപ്പ് വിവാദത്തില്‍ നില്‍ക്കുമ്പോള്‍ മന്ത്രിസഭയിലുള്ളവര്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നല്‍കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന കാര്യമാണെന്നായിരുന്നു വിലയിരുത്തല്‍. സജിചെറിയാന്‍ പതിവായി ഇത്തരം വിവാദ ഇടപെടലുകള്‍ നടത്തുന്നതായും വിമര്‍ശനം വന്നിരുന്നു. പൊതുജനാരോഗ്യ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കി യെന്ന് നേതൃത്വം. സ്വകാര്യ ആശുപത്രികള്‍ കോര്‍പറേറ്റുകള്‍ വാങ്ങുന്നുവെന്ന് പാര്‍ട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തല്‍. 2019-ല്‍ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത് എന്നാണ് മന്ത്രിയുടെ വാദം.

Ads by Google
Tuesday 08 Jul 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google