Monday, March 23, 2026 Last Updated 21 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Jul 2025 04.11 PM

ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ; ദൃശ്യങ്ങൾ പകർത്തി: ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

custody

തിരുവനന്തപുരം: ക്യാമറയുള്ള കണ്ണട ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ കസ്റ്റഡിയില്‍. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായെ (66) ആണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസെടുത്തുവെന്നും സുരേന്ദ്ര ഷായെ പിന്നീട് ജാമ്യത്തില്‍ വിട്ടുവെന്നും പൊലീസ് അറിയിച്ചു.

നാല് സ്ത്രീകളും സുരേന്ദ്ര ഷായുമാണ് ഇന്നലെ വൈകിട്ട് ക്ഷേത്രത്തില്‍ എത്തിയത്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കണ്ണടയില്‍ ക്യാമറ ശ്രദ്ധയില്‍പെട്ടത്. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ എമര്‍ജന്‍സി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധിച്ചത്.

Ads by Google
Monday 07 Jul 2025 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google