Monday, March 23, 2026 Last Updated 16 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Jul 2025 10.24 AM

തുണി കഴുകുന്നതിനിടെ നീർനായ കടിച്ചു; ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

in

കോട്ടയം: നീർനായയുടെ കടിയേറ്റു ചികിത്സ തേടിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.

തുടർന്നു ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്കു മടങ്ങി. വൈകിട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുളളൂവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കബറടക്കം ഇന്നു 3നു താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.മകൾ: ജാസ്മിൻ. മരുമകൻ: മുബാറക്.

Ads by Google
Monday 07 Jul 2025 10.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google