Monday, March 23, 2026 Last Updated 18 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 06 Jul 2025 08.02 AM

ചക്രവാത ചുഴി,ന്യൂന മര്‍ദ്ദ പാത്തി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. 24 മണിക്കൂറില്‍ ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതായും മുന്നറിയിപ്പുണ്ട്.

കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

Ads by Google
Sunday 06 Jul 2025 08.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google