Monday, March 23, 2026 Last Updated 18 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 09.16 PM

നിപ; മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉള്ളത് 228 പേർ

nipah

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്.

മലപ്പുറത്ത് 4 പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം .വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 6 മണിവരെ മാത്രം പ്രവർത്തിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കരുത് തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ.

അതേസമയം പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ് . പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

Ads by Google
Saturday 05 Jul 2025 09.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google