Monday, March 23, 2026 Last Updated 19 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 05.36 PM

ബിന്ദുവിന്റെ് കുടുംബത്തിന്കൈത്താങ്ങുമായി നാഷണൽ സർവീസ് സ്‌കീം ; വീട് നവീകരിച്ച് നൽകും

പ്രവൃത്തിയുടെ പുരോഗതി നാഷണൽ സർവീസ് സ്കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുകയും ചെയ്യുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
uploads/news/2025/07/789624/5.gif
photo - facebook

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം വീണ് മരണമടഞ്ഞ ബിന്ദുവിന്റെ് വീട് . ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു.


ബിന്ദുവിന്റെ് ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്. നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണൽ സർവീസ് സ്കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുകയും ചെയ്യുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

കുടുംബത്തിന്റെ് തീരാവേദനയിൽ പങ്കുചേരുന്നതായി വിശ്രുതനെ അറിയിച്ചു. മകൾ നവമിയുടെ ചികിത്സയും മകൻ നവനീതിന്റെ് തുടർപഠനവും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളിൽ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകൾക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം ഏറ്റെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Ads by Google
Saturday 05 Jul 2025 05.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google