Monday, March 23, 2026 Last Updated 18 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 10.01 AM

മൂന്ന് വര്‍ഷം മുമ്പ് മകന്‍ കൊല്ലപ്പെട്ടു, ഈ വര്‍ഷം അച്ഛനും ; ബീഹാറില്‍ ബിജെപി നേതാവ് വെടിയേറ്റുമരിച്ചു

uploads/news/2025/07/789528/bussiness.jpg

ന്യൂഡല്‍ഹി: ബിഹാറില്‍ പ്രശസ്ത വ്യവസായിയായ ബിജെപി നേതാവ് വീടിന് മുന്നില്‍ വെടിയേറ്റു മരിച്ചു. ബിജെപി നേതാവ് ഗോപാല്‍ ഖേംകയാണ് വെള്ളിയാഴ്ച രാത്രി പട്നയിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. പ്രതികള്‍ വെടിവെച്ച് ഉടന്‍ ഓടി രക്ഷപ്പെട്ടു.

ഖേംക വീട്ടിലേക്ക് പോകുമ്പോള്‍ ഗാന്ധി മൈതാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 'പനാഷെ' ഹോട്ടലിന് സമീപമാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടലിനോട് ചേര്‍ന്നുള്ള 'ട്വിന്‍ ടവര്‍' സൊസൈറ്റിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഖേംക മരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റും ഒരു ഷെല്ലും പോലീസ് കണ്ടെടുത്തു.

'ജൂലൈ നാലിന് രാത്രി 11 മണിയോടെ ഗാന്ധി മൈതാനം സൗത്ത് ഏരിയയില്‍ നിന്ന് വ്യവസായി ഗോപാല്‍ ഖേംക വെടിയേറ്റ് മരിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. വിവരമറിഞ്ഞയുടന്‍ പോലീസ് ആശുപത്രിയിലും കുറ്റകൃത്യം നടന്ന സ്ഥലത്തും എത്തി. പ്രദേശം വളയുകയും അന്വേഷണം നടക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടര്‍നടപടി സ്വീകരിക്കുമെന്ന് സിറ്റി എസ്പി പറഞ്ഞു.

കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. ഖേംക പ്രദേശത്ത് അറിയപ്പെടുന്ന ഒരു ബിസിനസുകാരനായിരുന്നു. ഇയാളുടെ മകന്‍ ഗുഞ്ജന്‍ ഖേംക മൂന്ന് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. പൂര്‍ണിയയില്‍ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ് നിതീഷ്‌കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ബിഹാറില്‍ ആരും സുരക്ഷിതരല്ലെന്നായിരുന്നു പോസ്റ്റില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ചത്. 'ബിഹാര്‍ കുറ്റവാളികളുടെ സങ്കേതമായി! നിതീഷ് ജി, ദയവായി ബീഹാറിനെ ഒഴിവാക്കുക.' അദ്ദേഹം പറഞ്ഞു. യാദവ് പറയുന്നതനുസരിച്ച്, മിസ്റ്റര്‍ ഖേംകയുടെ മകന്‍ കൊല്ലപ്പെട്ടപ്പോള്‍, 'അന്ന് സര്‍ക്കാര്‍ കുറ്റവാളികളുടെ പങ്കാളിയാകാതിരിക്കുകയും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍, ഗോപാല്‍ ഖേംക ഇന്ന് കൊല്ലപ്പെടില്ലായിരുന്നു'.

Ads by Google
Saturday 05 Jul 2025 10.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google