Friday, March 27, 2026 Last Updated 12 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 12.56 PM

അമ്മയും മകനും ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു; ബസ് കയറി യുവാവിന് ദാരുണാന്ത്യം

in

തൃശൂര്‍: തൃശൂരില്‍ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന്‍ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂര്‍ എംജി റോഡില്‍ ആയിരുന്നു അപകടം. കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടത്. നഗരത്തിലെ ഒരു ഫാര്‍മസിയിലെ ജീവനക്കാരനാണ് വിഷ്ണു. വടക്കുംനാഥൻ ക്ഷേത്രദർശനത്തിന് പോകുമ്പോഴായിരന്നു അപകടം.

തിരക്കേറിയ എംജി റോഡിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോള്‍ വാഹനം മറഞ്ഞു. റോഡില്‍ വീണ യുവാവിന്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. അമ്മ പത്മിനിയെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.

അപകടം നടന്ന റോഡില്‍ നിരവധി കുഴികളുണ്ട്. ഇത് അടക്കാന്‍ നാട്ടുകാരും കൗണ്‍സിലര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നാണ് പരാതി.സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി.

Ads by Google
Thursday 26 Jun 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google