Friday, March 27, 2026 Last Updated 22 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 01.23 PM

സ്ഥാപകദിനത്തില്‍ എംപിയ്ക്ക് ഓഫീസില്‍ മധുരം ; ആന്റോആന്റണിയെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

uploads/news/2025/06/788076/anto-antony.jpg

പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപകദിനത്തില്‍ ആന്റോ ആന്റണി എംപിക്ക് ഓഫീസിലെത്തി മധുരം നല്‍കി എസ്ഡിപിഐ നേതാക്കള്‍. എസ്ഡിപിഐയുടെ സ്ഥാപകദിനമായ 21-ന് പത്തനംതിട്ടയിലെ എംപി ഓഫീസില്‍ നേരിട്ടെത്തിയാണ് മധുരം നലകിയത്. എംപി ലഡ്ഡു വാങ്ങി കഴിക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് റീലായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും പ്രവര്‍ത്തകരും എംപിയുടെ പത്തനംതിട്ടയിലെ ഓഫീസില്‍ എത്തിയായിരുന്നു മധുരം നല്‍കിയത്. അതേസമയം ജമാഅത്തെ ഇസ്ലാമി പോലുളള വര്‍ഗീയ കക്ഷികളുമായി യുഡിഎഫ് സഖ്യം ചേരുകയാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉന്നയിച്ച ആരോപണം നിലനില്‍ക്കേയാണ് പുതിയ സംഭവം.

അതേസമയം, വന്നവര്‍ തന്റെ മണ്ഡലത്തിലെ തന്നെ ആളുകളാണെന്നും എംപിയുടെ ഓഫീസിലേക്ക് ആര്‍ക്കും വരാമെന്നും ആന്റോ ആന്റണി എംപി പറയുന്നു. എല്ലാവരുമായും നല്ല ബന്ധമാണുളളതെന്നും അവര്‍ ഓഫീസിലെത്തി മധുരം തന്നത് താന്‍ സ്വീകരച്ചതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരുടെയും എംപിയാണ്. എസ്ഡിപി ഐ നേതൃത്വം ഓഫീസിലേക്ക് വന്ന് മധുരം തന്നതും താന്‍ സ്വീകരിച്ചതും രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.

നേരത്തേ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെയും എസ്ഡിപി ഐയുടെയും വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിന് ലഭിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. ഈ ആരോപണം നിലനില്‍ക്കുമ്പോഴാണ് എസ്ഡിപിഐയില്‍ നിന്ന് ആന്റോ ആന്റണി മധുരം സ്വീകരിച്ച സംഭവം പുറത്തുവന്നിരിക്കുന്നത്.

Ads by Google
Thursday 26 Jun 2025 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google