Monday, March 23, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 10.53 AM

വെടിനിര്‍ത്തല്‍ ഇറാന്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട് ; ഇസ്രായേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെ

uploads/news/2025/06/787738/iran.jpg

ടെഹ്‌റാന്‍ : രൂക്ഷമായ മിസൈല്‍വര്‍ഷത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ ഇറാന്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്‍ ആദ്യവും പിന്നാലെ ഇസ്രായേലും വെടിനിര്‍ത്തല്‍ അംഗീകരിക്കുമെന്നാണ് വിവരം. ഇറാന്‍ ടിവി പുറത്തുവിടുന്ന വാര്‍ത്ത അനുസരിച്ച് ആറു മണിക്കൂറിന് ശേഷം ഇറാനും 12 മണിക്കുറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തും. നേരത്തേ വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ പോയിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞിരുന്നു.

മിസൈല്‍ ആക്രമണത്തിന് പിന്നാലെ വെടിനിര്‍ത്തലിന് ട്രംപ് യാചിച്ചെന്നും അത് തങ്ങള്‍ അംഗീകരിച്ചെന്നുമാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ഇറാന്റെ വെടിനിര്‍ത്തല്‍ ആറു മണിക്കൂര്‍ നിരീക്ഷിച്ച ശേഷം ഇസ്രായേലും വെടിനിര്‍ത്തല്‍ അംഗീകരിക്കും. ഖത്തറിന്റെ പിന്തുണയെ തുടര്‍ന്നാണ് ഇറാന്‍ വെടിനിര്‍ത്തല്‍ തീരുമാനം അംഗീകരിച്ചതായും ഇസ്രായേലിനെ അമേരിക്കയും വെടിനിര്‍ത്തലിലേക്ക് എത്തിച്ചിരിക്കുകയാണ്. അവസാന ഘട്ട മിസൈലും ഇസ്രായേലിലേക്ക് അയച്ച ശേഷമാണ് ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടും ഇറാന്‍ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഏകദേശം രണ്ടാഴ്ചയോളം നീണ്ട സൈനിക ശത്രുതയ്ക്ക് ശേഷം, '12 ദിവസത്തെ യുദ്ധം' എന്ന് വിളിക്കപ്പെടേണ്ട വെടിവയ്പ്പ് നിര്‍ത്താന്‍ ഇസ്രായേലും ഇറാനും ധാരണയിലെത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി ഇസ്രായേലിലേക്ക് മിസൈല്‍വര്‍ഷം നടത്തിയ ശേഷമാണ് ഇറാന്‍ വെടിനിര്‍ത്തല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഇസ്രായേലിലെ ബെര്‍ഷേബയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തെ ഇസ്രായേല്‍ എങ്ങിനെ നേരിടുമെന്ന കാര്യത്തില്‍ ഇസ്രായേല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ആക്രമണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഗള്‍ഫ്‌രാജ്യങ്ങളാണ് ഇപ്പോള്‍ മുന്‍കൈയ്യെടുത്തിരിക്കുന്നത്. ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ അമേരിക്ക മുന്‍കയ്യെടുത്താണ് ചര്‍ച്ച നടത്തിയത്.

Ads by Google
Tuesday 24 Jun 2025 10.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google