Monday, March 23, 2026 Last Updated 1 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 10.12 AM

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചത് 11 ശതമാനം വോട്ടുകള്‍ ; പി.വി. അന്‍വര്‍ യുഡിഎഫ് പ്രവേശന സാധ്യതയില്‍

uploads/news/2025/06/787733/pv-anwar-and-VD-satheeshan.jpg

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വന്‍ വിജയം നേടിയതിന് പിന്നാലെ പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ വന്‍തോതില്‍ വോട്ടു പിടിച്ച സാഹചര്യത്തില്‍ ഈമാസം 27 ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ അന്‍വറിന്റെ വിഷയം ചര്‍ച്ചയായേക്കും. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് ആവശ്യം ശക്തമാണ്.

ഇത്രയും വോട്ടുപിടിച്ച പി.വി. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നത് മുന്നണിയ്ക്ക് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് തുണയാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലമ്പൂര്‍ നഗരസഭയിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുമുള്ള അന്‍വറിന്റെ വ്യക്തിബന്ധങ്ങള്‍ ഗുണകരമാക്കി മാറ്റാനാകുമെന്നാണ് അന്‍വറിന്റെ മുന്നണിപ്രവേശത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

മുസ്‌ളീംലീഗാണ് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുത്തിരിക്കുന്നത്. 27 ന് ചേരുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് യുഡിഎഫ് യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. അതേസമയം പി.വി. അന്‍വറിന്റെ കാര്യത്തില്‍ വി.ഡി. സതീശന്‍ കര്‍ശന നിലപാട് തുടരുകയാണ്. വ്യക്തമായ നിലപാട് ഇല്ലാതെ അടിക്കടി മാറിക്കൊണ്ടിരിക്കുന്ന പി.വി. അന്‍വര്‍ യുഡിഎഫിന് ബാദ്ധ്യതയാകുമെന്നാണ് വി.ഡി. സതീശന്റെ പ്രതികരണം. വി.ഡി. സതീശന്‍ കര്‍ശനമായ നിലപാടിലാണ്. അന്‍വര്‍ ബാദ്ധ്യതയാകുമെന്ന് കരുതന്നു. എന്നാല്‍ പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഏറ്റവും പിന്തുണ നല്‍കുന്നത് മുസ്ീംലീഗാണ്്.

എന്നാല്‍ പിണറായി സര്‍ക്കാരിനെതിരേ നിലപാട് എടുത്തിരിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഗ്രൂപ്പുകളെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്നാണ് പി.വി. അന്‍വറിന്റെ രാഷ്ട്രീയപ്രവേശത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞദിവസം ഫലം പുറത്തുവന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ താന്‍ അപ്രസക്തനല്ലെന്നു തെളിയിച്ചു. ചതുഷ്‌കോണമത്സരത്തില്‍ എന്‍.ഡി.എയെ പിന്തള്ളി അന്‍വര്‍ മൂന്നാംസ്ഥാനത്തെത്തിയ അന്‍വര്‍ 11 ശതമാനം വോട്ടുകള്‍ പിടിച്ചിരുന്നു. പി.വി. അന്‍വറിന് 19,970 വോട്ടുകള്‍ ലഭിച്ചു.

Ads by Google
Tuesday 24 Jun 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google