Monday, March 23, 2026 Last Updated 2 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 06.37 PM

പ്രധാനമന്ത്രിയുടെ ഊര്‍ജ്ജസ്വലതയും ഇടപെടല്‍ ശേഷിയും ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് നേട്ടം; മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

sasi tharoor

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മോദിയുടെ ഊര്‍ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് പ്രധാന നേട്ടമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. മോദി കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് തരൂരിന്റെ പുതിയ പരാമര്‍ശം.

ഒരു ഇംഗ്ലീഷ് മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് തരൂര്‍ മോദിയെ പ്രകീര്‍ത്തിക്കുന്നത്. 'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷമുള്ള നയതന്ത്ര ഇടപെടല്‍ ദേശീയമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നു. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടല്‍ തുടങ്ങിയവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് ഒരു പ്രധാന ആസ്തിയായി തുടരുന്നു. ഒന്നിച്ചു നിന്നാല്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദികളില്‍ വ്യക്തതയോടും ബോധ്യത്തോടും കൂടി ശബ്ദം ഉയര്‍ത്താന്‍ കഴിയുമെന്ന് ഇത് ബോധ്യപ്പെടുത്തിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Monday 23 Jun 2025 06.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google