Monday, March 23, 2026 Last Updated 2 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Jun 2025 11.40 AM

ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി റിമാൻഡിൽ

sexual assault

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡിൽ. തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ഈമാസം 14ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14നായിരുന്നു സംഭവം. മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂരിൽ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2023ൽ സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

Ads by Google
Sunday 22 Jun 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google