Monday, March 23, 2026 Last Updated 1 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Jun 2025 09.50 AM

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിച്ചു

operatin sidoor, iran, isreal

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടക്കിയെത്തിക്കുന്നു. ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മഷ്ഹാദിൽനിന്ന് 280 പേരുമായുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയിരുന്നു.ഇസ്രായേലിൽ നിന്നും ജോർദാനിലേക്ക് സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യക്കാരെ അമ്മാൻ വഴി മുംബൈയിൽ എത്തിക്കും.

ഇറാൻ -ഇസ്രായേൽ സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടി ഇന്ത്യ വേഗത്തിൽ ആക്കിയത്. അതേസമയം ശ്രീലങ്ക നേപ്പാള്‍ പൗരന്മാരുടെ പട്ടികയും ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ പൗരന്മാര്‍ക്ക് ശ്രീലങ്കയും നേപ്പാളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ads by Google
Sunday 22 Jun 2025 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google