Monday, March 23, 2026 Last Updated 0 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 08.40 PM

ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ച് കയറി, 3 സ്ത്രീകൾക്ക് പരിക്ക്

uploads/news/2025/06/787270/accident-images.gif
photo - facebook

ചേർപ്പ്: തൃശൂർ ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന അൽ-അസ ബസാണ് അപകടത്തിൽ പ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ്.

തൃശ്ശൂർ - കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ ശനിയാഴ്ച 12- മണിയോടെയായിരുന്നു അപകടം. ചൊവ്വൂർ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു അപകടം. ബസ് നിയന്തണം വിട്ട് ഇടതുവശത്തെ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടുത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകർന്നിട്ടുണ്ട്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads by Google
Saturday 21 Jun 2025 08.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google