Monday, March 23, 2026 Last Updated 10 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 01.04 PM

വാല്‍പ്പാറയില്‍ പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി ; നാലുവയസ്സുകാരിയുടെ ശരീരം പാതിഭക്ഷിച്ച നിലയില്‍

uploads/news/2025/06/787239/tiger.jpg

വാല്‍പ്പാറ: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. താമസിക്കുന്ന ലയത്തിന് സമീപത്തെ കാട്ടില്‍ നിന്നും പാതിഭക്ഷിച്ച മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ രജനിയുടെ മൃതദേഹം ലയത്തില്‍ നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തുകയായിരുന്നു. ശരീരം പകുതി പുല ഭക്ഷിച്ച നിലയിലാണ്.

ഇന്നലെ വൈകിട്ട് 6 മണിക്ക് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയത്. രാത്രിയില്‍ ഉടനീളം കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ കുട്ടിയുടെ വസ്ത്രത്തിന്റെ ഭാഗം കണ്ടെത്തിയിരുന്നു. ഇന്നലെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരും പോലീസും വനം വകുപ്പും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കാട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. പുലിയുടെ സാന്നിദ്ധ്യം സ്ഥിരമായി കാണപ്പെടുന്ന മേഖലകളിലൊന്നാണ് വാല്‍പ്പാറ. പട്ടാപ്പകല്‍ ടൗണില്‍ പോലും ഇവിടെ പുലിയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വാല്‍പ്പാറ തോട്ടം മേഖലയായതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലായി പണിയെടുക്കുന്നത്. മുമ്പും ഇവിടെ പുലിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രശ്‌നം എങ്ങിനെ പരിഹരിക്കണമെന്ന ആശങ്കയിലാണ് തമിഴ്‌നാട്.

Ads by Google
Saturday 21 Jun 2025 01.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google