Monday, March 23, 2026 Last Updated 8 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 09.37 AM

ട്രംപിനെ സമാധാനനോബലിന് നിര്‍ദേശിച്ച് പാകിസ്താന്‍ ; ഇന്ത്യാ പാക് വെടിനിര്‍ത്തലിന് സഹായിച്ചെന്ന് വാദം

uploads/news/2025/06/787179/trump.jpg

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് പാകിസ്താന്‍. അടുത്തിടെ ഉണ്ടായ ഇന്ത്യാ - പാകിസ്താന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടു എന്ന് വാദിച്ചുകൊണ്ടാണ് പാകിസ്താന്റെ നീക്കം. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്കന്‍ ഇടപെടല്‍ നടത്തിയെന്ന ട്രംപിന്റെ അവകാശവാദം നേരത്തേ തന്നെ ഇന്ത്യ തള്ളിയതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മദ്ധ്യസ്ഥനും വേണ്ടെന്ന നിലപാട് തുടരുകയാണ് ഇന്ത്യ.

ഇതിനിടയിലാണ് രണ്ട് ആണവരാജ്യങ്ങള്‍ തമ്മില്‍ രൂക്ഷമാകേണ്ടിയിരുന്ന പ്രതിസന്ധിയില്‍ ട്രംപിന്റെ ഇടപെടല്‍ ഉണ്ടായെന്ന് പാകിസ്താന്‍ വാദിക്കുന്നത്. അതേസമയം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങളില്‍ നിന്നും അകലം സൂക്ഷിക്കുമെന്ന് നേരത്തേ നിലപാട് എടുത്തിരുന്ന ട്രംപ് കഴിഞ്ഞ ദിവസം പാകിസ്താന്റെ സൈനിക മേധാവി മുനീറിന് വൈറ്റ്ഹൗസില്‍ വിരുന്ന് നല്‍കിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു. അമേരിക്കയുടെ തീവ്രവാദവിരുദ്ധ നിലപാടുകളില്‍ വെള്ളം ചേര്‍ത്താണ് ട്രംപ് മുനീറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

എക്‌സില്‍ ഇട്ട പോസ്റ്റിലാണ് പാകിസ്താന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രണ്ട് ആണവശേഷിയുള്ള അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം ലഘുകരി ക്കാന്‍ ട്രംപ് നിര്‍ണ്ണായക പങ്ക് വഹിച്ചെന്നാണ് പാക് ഉദ്യോഗസ്ഥര്‍ സമാധാനത്തിനുള്ള നോബേലിനെ നിര്‍ദേശിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിലെ പങ്കാളിത്തം ഉള്‍പ്പെടെ ഒന്നിലധികം സമാധാന ശ്രമങ്ങള്‍ക്ക് താന്‍ അഭിമാനകരമായ അവാര്‍ഡിന് അര്‍ഹനാണെന്ന് വാദിച്ച ട്രംപ് വെള്ളിയാഴ്ച നടത്തിയ അഭിപ്രായങ്ങളെ തുടര്‍ന്നാണ് നാമനിര്‍ദ്ദേശം.

'എനിക്ക് ഇത് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നു.' ട്രംപ് വ്യക്തമാക്കി. 'അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രം നല്‍കുന്നു.' ട്രംപ് പറഞ്ഞു.

Ads by Google
Saturday 21 Jun 2025 09.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google