Monday, March 23, 2026 Last Updated 7 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 06.01 PM

കൊട്ടാരക്കരയിൽ പിക്കപ്പ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; എസ്ഐക്ക് ദാരുണാന്ത്യം

സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
uploads/news/2025/06/787131/3.gif
photo - facebook

കൊല്ലം : കൊട്ടാരക്കരയില്‍ പിക്കപ്പ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു . അപകടത്തില്‍ അടൂര്‍ എആര്‍ ക്യാംപിലെ എസ്‌ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സാബു. പൊലിക്കോട് ആനാട് വെച്ച് സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

സാബുവാണ് കാര്‍ ഓടിച്ചിരുന്നത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ജീപ്പ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെ സാബു സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഎല്‍ 24 ബി 3446 നമ്പര്‍ വാഗണ്‍ ആര്‍ കാറിലായിരുന്നു സാബു സഞ്ചരിച്ചത്. കെഎല്‍ 02 ബിഡബ്ല്യു 2027 നമ്പര്‍ പിക്കപ്പ് ജീപ്പുമായാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാഹനം മറിയുകയും കാര്‍ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിക്കപ്പ് ജീപ്പ് മറികടക്കാന്‍ ശ്രമിച്ച സ്‌കൂട്ടറും മറിഞ്ഞു. ഇവര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സാബുവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Ads by Google
Friday 20 Jun 2025 06.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google