Monday, March 23, 2026 Last Updated 7 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 01.33 PM

ശക്തമായ മഴയ്‌ക്കൊപ്പം ഹൈറേഞ്ചില്‍ കനത്ത മൂടല്‍ മഞ്ഞും ; കൊച്ചി-ധനുഷ്‌കൊടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ അപകടസാധ്യതയേറി

uploads/news/2025/06/787099/snow.jpg

രാജകുമാരി: കാലവര്‍ഷം ശക്തമായതോടെ മഴയ്‌ക്കൊപ്പം ഹൈറേഞ്ചില്‍ കനത്ത മൂടല്‍ മഞ്ഞും. കൊച്ചി-ധനുഷ്‌കൊടി ദേശീയപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്തുകൂടി അതീവ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നത്.

ദേശീയപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്താണ് എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ പോലും കഴിയാത്ത വിധം മഞ്ഞ് മൂടുന്നത്. കോടമഞ്ഞ് എന്നും മലയോരത്തിന്റെ മാറ്റ് കൂട്ടുന്നതാണെങ്കിലും മഴ കനത്തതോടെ അനുഭവപ്പെടുന്ന കനത്ത മൂടല്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട റോഡാണ് കൊച്ചി-ധനുഷ്‌കൊടി ദേശീയപാത. കൊടും വളവുകളും കുത്തിറക്കവും നിറഞ്ഞ റോഡില്‍ മഞ്ഞ് മൂടുന്നതോടെ എതിരേ വരുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ പോലും കാണാന്‍ കഴിയില്ല.

ഇതോടൊപ്പം അമിതമായ വേഗതയും വലിയ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതുവഴിയുള്ള യാത്ര അതീവ ജാഗ്രതയോടെ വേണമെന്ന നിര്‍ദേശമാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നത്. പുലര്‍ച്ചെയും രാത്രിയിലുമാണ് ഏറ്റവും കൂടുതല്‍ മഞ്ഞ് മൂടുന്നത്. ഈ സമയത്താണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതും. ഈ അപകടങ്ങളാകട്ടെ പുറം ലോകമറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാകും.

ഇതു പലരുടേയും ജീവന്‍ നഷ്ടമാകാനും കാരണമായിട്ടുണ്ട്. മഞ്ഞും കുളിരും ആസ്വദിക്കാന്‍ എത്തുമ്പോള്‍ അതൊരു അപകടത്തിലേക്കാകരുത്. സുരക്ഷിതമായി തിരിച്ച് പോകണം. അതിനുള്ള കരുതലോടെയായിരിക്കണം ഇടുക്കിയുടെ മലകയറാന്‍.

Ads by Google
Friday 20 Jun 2025 01.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google