Monday, March 23, 2026 Last Updated 5 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 01.15 PM

ലേഡിഡോക്ടര്‍ യൂസ്ഡ് എഫ്-35 യുദ്ധവിമാനം വില്‍പനയ്ക്കിട്ടു 'സോഷ്യല്‍ മീഡിയ' ; വിലയിട്ടത് നാല് മില്യണ്‍ യുഎസ് ഡോളര്‍

uploads/news/2025/06/787093/air-craft.jpg

തൃശൂര്‍: ഇന്ധനം തീര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത സൈനിക വിമാനത്തിനരികില്‍നിന്ന് മാറാതെ പൈലറ്റ് കസേരയിട്ട് ഇരുന്നിട്ടും വിമാനം അടിച്ചു മാറ്റി ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് 'സോഷ്യല്‍മീഡിയ'..!

അമേരിക്കയുടെ എഫ്-35 എന്ന അത്യാധുനിക യുദ്ധവിമാനമാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നതെന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നാല് മില്യണ്‍ യുഎസ് ഡോളര്‍ വിലയിട്ടെന്നും സോഷ്യല്‍മീഡിയതില്‍ പ്രചരിക്കുന്നു. ഇതുകേട്ട് ഒ.എല്‍.എക്‌സില്‍ പരതിയവര്‍ക്ക് പരസ്യം കാണാനുമായില്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ലേഡിഡോക്ടര്‍ യൂസ്ഡ്, ഫുള്ളി ഓട്ടോമാറ്റിക്, സെക്കന്റ് ഓണര്‍, ബ്രാന്‍ഡ് ന്യൂ ടയര്‍, ന്യൂ ബാറ്ററി എന്നതൊക്കെയാണ് പ്രത്യേകതകളായി നല്‍കിയിരിക്കുന്നത്.

ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവ് മൂലം 14--ാം തീയതിയായിരുന്നു എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. സിഐഎസ്എഫിന്റെ അതീവ സുരക്ഷയിലാണ് എഫ് 35 ബേ നമ്പര്‍ നാലില്‍ കിടക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രാളിക്‌സ് സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കാതെ മടക്കയാത്ര സാധ്യമല്ല. അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ്--35 ബി ലൈറ്റ്‌നിങ് 2 വിമാനമാണിത്.

എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കപ്പലില്‍നിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്. അന്തര്‍ദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്-35 വിമാനത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിഐഎസ്എഫ് എക്‌സിലും കുറിച്ചിരുന്നു. വിമാനത്തിന് കാവലേര്‍പ്പെടുത്തിയ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

Ads by Google
Friday 20 Jun 2025 01.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google