Monday, March 23, 2026 Last Updated 5 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 01.03 PM

നിലമ്പൂരില്‍ നടന്നത് വന്‍ പോളിംഗ് ; 75.27 ശതമാനം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

uploads/news/2025/06/787091/election-ink.gif

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന നിലമ്പൂരില്‍ വന്‍ പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പില്‍ 75.27 ശതമാനം പോളിംഗ് നടന്നെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഉയര്‍ന്ന പോളിംഗ് ആരെ തുണയ്ക്കുമെന്ന് അറിയാന്‍ 23 ാം തീയതി വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇരുമുന്നണികളും വലിയ വിജയപ്രതീക്ഷയാണ് പുലര്‍ത്തുന്നത്.

പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിന് സമാനമായ സാഹചര്യത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. 2024 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.35 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. 2021 ല്‍ അത് 76.6 ശതമാനമായിരുന്നു. 1987 മുതലിങ്ങോട്ടുള്ള കണക്കുകള്‍ പരിശോധിചാല്‍ 1987 ലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 83.15 ശതമാനമായിരുന്നു അന്ന് രേഖപ്പെടുത്തിയ പോളിംഗ്. 2006 ല്‍ 80.05 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. അതേസമയം ഈ കാലയളവിലൊന്നും 74 ശതമാനത്തിന് താഴേയ്ക്ക് പോളിംഗ് ഇതുവരെ ഉണ്ടായിട്ടില്ല.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് വിജയിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍. രണ്ടായിരത്തില്‍ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. എം സ്വരാജ് 80233 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 78,595 വോട്ടുകളും നേടുമെന്നാണ് കണക്കുകൂട്ടല്‍. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും സ്വരാജിന് ലീഡ് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടുമെങ്കിലും അവ കാര്യമായ വ്യത്യാസം കാണിക്കില്ലെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.

പോത്തുങ്കല്‍ പഞ്ചായത്തില്‍ എം സ്വരാജ് 1042 വോട്ടിന്റെ ലീഡ് നേടുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. കരുളായി പഞ്ചായത്തില്‍ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂര്‍ ന?ഗരസഭയില്‍ 1007 വോട്ടും സ്വരാജിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. വഴിക്കടവ് പഞ്ചായത്തില്‍ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യുഡിഎഫിന് ലീഡ് ലഭിക്കുമെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.

Ads by Google
Friday 20 Jun 2025 01.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google