Monday, March 23, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 11.22 AM

മഞ്ഞുമ്മല്‍ബോയ്‌സ് സാമ്പത്തീക തട്ടിപ്പുകേസ് ; നിര്‍മ്മാതാവ് സൗബീന്‍ ഷാഹിറിന് ഇടക്കാലാശ്വാസം

uploads/news/2025/06/787083/manjammal-boys.jpg

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ നടനും സംവിധായകനുമായ സൗബീന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസം. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി താല്‍ക്കാലിക ആശ്വാസം നല്‍കിയിരിക്കുകയാണ്. ഈ മാസം 27 നകം ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയെന്നാണ് പോലീസ് നടനോട് പറഞ്ഞിരിക്കുന്നത്.

സൗബീന് പുറമേ സിനിമയുടെ നിര്‍മ്മാതാക്കളായ ബാബുഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരോടുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിന് മുന്നിലെത്തുന്ന കാര്യത്തില്‍ സമയം നീട്ടി നല്‍കിയത്. ഇവരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

കേസില്‍ 14 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൗബീനും സിനിമയുടെ സഹനിര്‍മ്മാതാക്കള്‍ക്കും മരട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. അരൂര്‍ സ്വദേശി സിറാജിന്റെ ഹര്‍ജിയില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയായിരുന്നു നോട്ടീസ് നല്‍കിയത്.

സിനിമയുടെ ലാഭവിഹിതത്തില്‍ 40 ശതമാനം വാഗ്ദാനം ചെയ്തുകൊണ്ട് ഏഴൂകോടി രൂപയോളം തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിനെതിരേ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ക്കെതിരേ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്. ഏഴ് കോടി രൂപ മുടക്കിയിട്ട് മുതലോ ലാഭമോ തന്നിട്ടില്ല എന്നാണ് ആരോപണം.

Ads by Google
Friday 20 Jun 2025 11.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google