Monday, March 23, 2026 Last Updated 0 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Jun 2025 09.23 AM

ശശി തരൂരിനെതിരേ തല്‍ക്കാലം നടപടി വേണ്ട ; ശത്രുപാളയത്തിലേക്ക് പോകില്ലെന്ന് വിലയിരുത്തല്‍

uploads/news/2025/06/787076/shASHI.gif

ന്യൂഡല്‍ഹി: എതിര്‍പക്ഷത്തെയും നരേന്ദ്രമോദിയെയും നിരന്തരം പുകഴ്ത്തി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ശശിതരൂരിനെതിരേ തല്‍ക്കാലം നടപടി വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. തരൂര്‍ പാര്‍ട്ടിവിട്ട് എതിര്‍പാളയത്തിലേക്ക് പോകാനുള്ളത് പോലെ പാര്‍ട്ടിയെ സമ്മര്‍ദ്ദപ്പെടുത്തുന്ന തീരുമാനം എടുത്തേക്കില്ലെന്നും വിലയിരുത്തല്‍. തല്‍ക്കാലം തരൂരുമായി വാഗ്‌വാദത്തിന് ഇറങ്ങേണ്ടതില്ലെന്നും നിരീക്ഷിക്കാനും അദ്ദേഹം എടുക്കുന്ന തീരുമാനം അനുസരിച്ച് പ്രതികരിക്കാനുമാണ് എഐസിസിയുടെ തീരുമാനം.

ശശിതരൂര്‍ പാര്‍ട്ടി വിടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. തരൂരിന്റെ പ്രതികരണങ്ങളില്‍ പ്രതികരിച്ചും നടപടിയെടുത്തും പാര്‍ട്ടിക്കുളളില്‍ മറ്റൊരു പ്രതിസന്ധി ഉണ്ടാക്കേണ്ടതില്ലെന്നാണ് തീരുമാനം. തരൂരിന്റെ പല പ്രസ്താവനകളിലും ഹൈക്കമാന്റിനും കെപിസിസിയ്ക്കും അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം അത് അവഗണിക്കാനാണ് ഉദ്ദേശം. ശശി തരൂരിന് കേന്ദ്രനേതൃത്വവുമായി ഏതെങ്കിലും തരത്തില്‍ ആശയവിനിമയം വേണ്ടതുണ്ടെങ്കില്‍ അദ്ദേഹവുമായി ചര്‍ച്ചയാകാമെന്നും അദ്ദേഹത്തിന് മുന്നില്‍ വാതിലുകള്‍ അടക്കേണ്ടതില്ലെന്നുമാണ് വിലയിരുത്തല്‍.

കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ച ശശി തരൂര്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചും നടത്തിയ പ്രസ്താവനകളില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. അത് തങ്ങളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാടും ഹൈക്കമാന്റിനുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയുടെ മദ്ധ്യസ്ഥത തള്ളിക്കൊണ്ടും തരൂര്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം തരൂരിന്റെ വ്യക്തിപരമായ നിലപാടായി കാണാനാണ് കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. ഇതിനെ ഏതെങ്കിലും രീതിയില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനുള്ള നീക്കമായി കാണേണ്ടതില്ലെന്നുമാണ് വിലയിരുത്തല്‍. അതില്‍ പ്രതികരിച്ച് വിവാദമുണ്ടാക്കേണ്ടെന്നും ഹൈക്കമാന്റ് നിലപാട് എടുത്തു.

സമാന നിലപാട് തന്നെയാണ് കെപിസിസിയും എടുത്തിരിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ പ്രചരണ ഗ്രൂപ്പില്‍ പെടുത്തിയില്ലെന്നും തനിക്ക് ആരും ഒരു മിസ്ഡ് കോള്‍ പോലും തന്നില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ തരൂര്‍ ഇന്നലെ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തരൂര്‍ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് പതിവായി മാറിയതോടെ ഇപ്പോള്‍ നേതാക്കള്‍ ഇത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനനല്ല. വിശ്വപൗരന്‍ എന്ന നിലയില്‍ കൂടി അഭിപ്രായം പറയുന്ന അദ്ദേഹത്തിന് പിന്നാലെ പോയി കുരുക്കിലാകരുതെന്നും വിവാദമുണ്ടാക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഇപ്പോള്‍ കെപിസിസിയും എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കണക്കാക്കി അദ്ദേഹം ശത്രുപാളയത്തില്‍ എ്ത്തുന്നില്ലെന്നും കെപിസിസി വിലയിരുത്തുന്നു. തരൂരുമായി നേരിട്ടുളള യുദ്ധം വേണ്ടെന്ന നിലപാടിലാണ് കെപിസിസി മറുപടി നല്‍കരുതെന്ന് കെപിസിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Ads by Google
Friday 20 Jun 2025 09.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google