Monday, March 23, 2026 Last Updated 4 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 06.45 PM

രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ വൈകാതെ തന്നെ ലജ്ജിക്കേണ്ടി വരും: വിവാദ പ്രസ്താവനയുമായി അമിത് ഷാ

english speakers

ന്യൂഡല്‍ഹി: ഭാഷാ തര്‍ക്കം പുകയുന്നതിനിടെ, വിവാദ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ താമസിയാതെ തന്നെ ലജ്ജിക്കേണ്ടി വരുമെന്ന് അമിത് ഷാ പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മാതൃഭാഷകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 'ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ താമസിയാതെ തന്നെ ലജ്ജിക്കേണ്ടി വരും. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. നമ്മുടെ രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്‌നങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരല്ല,'- അമിത് ഷാ പറഞ്ഞു

Ads by Google
Thursday 19 Jun 2025 06.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google