Monday, March 23, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 05.42 PM

കമ്പ്യൂട്ടർ UPS നുള്ളിൽ ഒളിപ്പിച്ച് MDMA കടത്ത്; ട്രെയിനിറങ്ങി പ്രധാനവഴി ഒഴിവാക്കി സഞ്ചാരം; കൊല്ലം സ്വദേശി പിടിയിൽ

mdma, off train

കമ്പ്യൂട്ടർ UPS നുള്ളിൽ ഒളിപ്പിച്ച് MDMA കടത്ത്. കൊല്ലം സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് പിടിയിൽ. 110 ഗ്രാം MDMA യും ഗോൾഡൻ ഷാമ്പെയിനും പിടിച്ചെടുത്തു. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ (36) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്.

ബംഗളുരു കന്യാകുമാരി എക്സ്പ്രസിൽ പേട്ട സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടി കൂടിയത്. ട്രെയിനിറങ്ങി പ്രധാനവഴി ഒഴിവാക്കി പ്ലാറ്റ്ഫോമിൻ്റെ അറ്റത്തെ ഇടവഴി വഴി പോയപ്പോഴാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്.

കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ 3 പൊതികളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു. MDMA യെക്കാൾ വീര്യം കൂടിയ ഗോൾഡൻ ഷാംപെയിന് കോടികളാണ് വില. മൂന്നു പൊതികളിലായി 110 ഗ്രാം സിന്തറ്റിക് ലഹരിയാണ് കണ്ടെടുത്തത്.

Ads by Google
Thursday 19 Jun 2025 05.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google