Monday, March 23, 2026 Last Updated 3 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 04.25 PM

ബീഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്

uploads/news/2025/06/786941/2.gif
photo - twitter

പാറ്റ്ന : ബീഹാറില്‍ മന്ത്രി മന്ദിരത്തിന് സമീപം വെടിവെയ്പ്പ് . യുവാവിനെ കൊളളയടിക്കാന്‍ ശ്രമിക്കന്നതിനിടെയാണ് അജ്ഞാതര്‍ വെടിവച്ചത്. ആര്‍ജെഡി നേതാവ് തേജസ്വിനി യാദവിന്റെയും മന്ത്രി അശോക് ചൗധരിയുടെയും വസതിയടക്കം സമീപത്ത് സ്ഥിതിചെയ്യുന്നുണ്ട്. പട്നയിലെ 1 പോളോ റോഡിലെ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിഐപി കൗശല്‍ നഗര്‍ പ്രദേശത്താണ് വെടിവെപ്പുണ്ടായിരിക്കുന്നത്.

അപ്പാച്ചെ ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് രാഹുല്‍ എന്ന യുവാവിനെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്യുന്നത്. സംഭവത്തില്‍ യുവാവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെടിവയ്പ്പിന് ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് ഷെല്‍ പൊലീസ് കണ്ടെടുത്തു, രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചു.

അ​തേസമയം സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് തേജസ്വിനി യാദവ് രംഗത്തെത്തി. ഇന്ന്, എന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് വെടിവെപ്പ് നടന്നു. ബിഹാറില്‍ ജംഗിള്‍ രാജെന്ന് തേജസ്വിനി യാദവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതിസുരക്ഷ മേഖലകളില്‍ പോലും അക്രമികള്‍ വിഹരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 19 Jun 2025 04.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google