Monday, March 23, 2026 Last Updated 2 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 03.22 PM

‘വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും; ഞാൻ നിയമസഭയിലേക്ക് പോകും ; പി വി അന്‍വര്‍

uploads/news/2025/06/786936/11.gif
photo - facebook

മലപ്പുറം: നിലമ്പൂ‍രിൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയതെന്നും പി.വി. അൻവർ. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകു.

2016ൽ ആര്യാടൻ ഷൗക്കത്തിന്റെ ബൂത്തിൽ താനാണ് ലീഡ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ചെയ്തു ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്നു മൊബൈൽ നമ്പറുകൾ നൽകിയിട്ടുണ്ടെന്ന അൻവർ പറഞ്ഞു. എൽഡിഎഫിൽനിന്ന് 25 ശതമാനം വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫിൽനിന്ന് 35 ശതമാനം വോട്ടും ലഭിക്കും. 75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർഥ്യമാണെന്നും അൻവർ പറഞ്ഞു.

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ്‌ വോട്ടെണ്ണൽ

Ads by Google
Thursday 19 Jun 2025 03.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google