Monday, March 23, 2026 Last Updated 5 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 01.45 PM

രാജ്ഭവന്‍ ആരുടേയും കുടുംബസ്വത്തല്ല ; ഭരണഘടനയാണ് പ്രധാനമെന്ന് ശിവന്‍കുട്ടി

uploads/news/2025/06/786920/shivankutty-green.jpg

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പരിപാടി നടത്താന്‍ രാജ്ഭവന്‍ ആരുടേയും കുടുംബ സ്വത്തല്ലെന്നും ഇത്തരം നടപടികളില്‍ നിന്നും പിന്മാറുന്നതാണ് ഗവര്‍ണ്ണര്‍ക്ക് നല്ലതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാജ്ഭവനില്‍ ഇന്ന് നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് പരിപാടിയില്‍ തനിക്ക് കിട്ടിയ നോട്ടീസില്‍ ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തുന്ന ചടങ്ങ് ഇല്ലായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റ രക്ഷാധികാരി ഗവര്‍ണറും പ്രസിഡന്റ് വിദ്യാഭ്യാസമന്ത്രിയുമാണ്. അസോസിയേഷന്റെ പ്രസിഡന്റായ തന്നെ പോലും അറിയിക്കാതെയാണ് പരിപാടി നടത്തിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റൊരു പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നതിനാല്‍ താമസിച്ചേ എത്തുകയുളളൂ എന്ന് അറിയിച്ചിരുന്നതാണ്. പരിപാടിയില്‍ പത്തുമിനിറ്റ് താമസിച്ചാണ് എത്തിയത്. താന്‍ അവിടെയെത്തുമ്പോള്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രവും വിളക്ക് കൊളുത്തിയിരിക്കുന്നതും കണ്ടു.

തുടര്‍ന്ന് അവിടെയിരുന്ന ശേഷം തന്റെ അവസരം വന്നപ്പോള്‍ ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് പുരസ്‌ക്കാരം കിട്ടിയ കുട്ടികളെ അഭിനന്ദിച്ച ശേഷം രാജ്ഭവനും കേരള സര്‍ക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും ഇതിന് ഒരു രാഷ്ട്രീയ ചിഹ്നം ഉപയോഗിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു പ്രതിഷേധിച്ച ശേഷം ഇറങ്ങിപ്പോകുകയായിരുന്നു. ഇതാരാണെന്ന് പോലും അറിയില്ലാതെ വന്നിരിക്കുന്ന കുട്ടികളില്‍ ആര്‍എസ്എസ് അജണ്ട കടത്തിവിടാനുള്ള ഗൂഡ നീക്കമാണ് ഇതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Ads by Google
Thursday 19 Jun 2025 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google