Monday, March 23, 2026 Last Updated 4 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 01.31 PM

കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ; സുഹൃത്തിനെ പ്രതികള്‍ അഞ്ചുമണിക്കൂര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി

uploads/news/2025/06/786917/suicide.jpg

കണ്ണൂര്‍: കായലോട് സ്വദേശിയായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. യുവതിയുടെ സുഹൃത്തായ യുവാവിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇടയാക്കിയ സംഭവത്തിന് പിന്നാലെയാണ് ആത്മഹത്യയെന്നാണ് വിവരം. ചൊവ്വാഴ്ചയായിരുന്നു റസീന എന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഇവ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് വിവരം.

പോലീസ് പിടികൂടിയ മൂന്ന് പേരും കഴിഞ്ഞ ദിവസം യുവാവിനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയാക്കിയവരാണെന്നാണ് വിവരം. ഇവരെ റിമാന്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ച യുവതി ഒരു യുവാവുമായി സംസാരിച്ചിരുന്നു. ഈ സ്ഥലത്തേക്ക് പ്രതികള്‍ ഉള്‍പ്പെട്ട ഒരു സംഘം എത്തുകയും യുവാവിനെ പിടിച്ച് തൊട്ടടുത്ത ഒരു മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി വിചാരണ ചെയ്തതായിട്ടാണ് വിവരം. യുവാവിനെ ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയും ഫോണും ടാബും പിടിച്ചെടുക്കുകയും ചെയ്തു.

ഞായറാഴ്ചയായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ ചൊവ്വാഴ്ച യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പിടിയിലായിരിക്കുന്നത് പറമ്പായി സ്വദേശികളാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികള്‍ നാട്ടുകാര്‍ തന്നെയാണ്. കൂടുതല്‍ നാട്ടുകാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. യുവാവിനെ ഇവര്‍ അഞ്ചു മണിക്കൂറോളം പിടിച്ചുവെച്ചതായും പിന്നീട് രാത്രിയില്‍ വരണമെന്ന് പറഞ്ഞതായുമാണ് വിവരം.

Ads by Google
Thursday 19 Jun 2025 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google