Monday, March 23, 2026 Last Updated 5 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 01.20 PM

വിദ്യാഭ്യാസമന്ത്രി പ്രോട്ടോകോള്‍ ലംഘനം നടത്തി ; വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിന് ഗവര്‍ണറുടെ കത്ത്

uploads/news/2025/06/786915/shivankutty.jpg

തിരുവനന്തപുരം: രാജ്ഭവനിലെ സെന്‍ട്രല്‍ഹാളില്‍ നടന്ന പരിപാടിയില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് രാജ്ഭവന്‍. ഇക്കാര്യം കാണിച്ച് രാജ്ഭവന്‍ മന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചു. പരിപാടിയില്‍ താമസിച്ച് എത്തി, ഗവര്‍ണര്‍ മടങ്ങുന്നതിനും ദേശീയഗാനത്തിനും മുമ്പ് തന്നെ മടങ്ങി എന്നുമാണ് രാജ്ഭവന്റെ വാദം.

നേരത്തേ നിശ്ചയിച്ച പരിപാടിക്ക് താമസിച്ച് എത്തി. ദേശീയഗാനത്തിന് മുമ്പേ ഇറങ്ങിപ്പോയെന്നുമാണ് ആരോപണം. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അദ്ദേഹം പോയശേഷമേ മറ്റുള്ളവര്‍ പോകാവു എന്നാണ്. എന്നാല്‍ മന്ത്രി ഇതൊന്നും പാലിച്ചില്ലെന്നും കത്തില്‍ പറയുന്നു. അതേസമയം പരിപാടിയുടെ പ്രോട്ടോകോളും മാന്യതയും ലംഘിച്ചത് ഗവര്‍ണറാണെന്നും തനിക്കിഷ്ടമില്ലാത്ത ഒരു പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് തനിക്ക് തോന്നിയില്ലെന്നാണ് മന്ത്രിയുടെ മറുപടി.

തനിക്ക് കിട്ടിയ നോട്ടീസില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന പോലെയുള്ള പരിപാടി കാണിച്ചിരുന്നില്ല. താന്‍ മറ്റൊരു പരിപാടിയില്‍ അദ്ധ്യക്ഷ പദവി നിര്‍വ്വഹിച്ച ശേഷമാണ് ഈ പരിപാടിയിലേക്ക് എത്തിയത്. താമസിക്കുമെന്ന് നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു. പത്തുമിനിറ്റ് താമസിച്ച് താന്‍ എത്തുമ്പോള്‍ കാണുന്നത് ഭാരതാംബയുടെ ചിത്രവും അതില്‍ വിളക്ക് കൊളുത്തിയിരിക്കുന്നതുമാണ്. തുടര്‍ന്ന് പരിപാടിയില്‍ പ്രസംഗത്തിനിടയില്‍ പുരസ്‌ക്കാരം നേടിയവരെ അഭിനന്ദിച്ച ശേഷം പ്രതിഷേധം അറിയിച്ച ശേഷമാണ് ഇറങ്ങിപ്പോന്നതെന്നുമാണ് മന്ത്രി നടത്തിയ പ്രതികരണം.

Ads by Google
Thursday 19 Jun 2025 01.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google