Monday, March 23, 2026 Last Updated 4 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 09.59 AM

ഭീകരതയ്ക്ക് എതിരേയുള്ള നിലപാട് തള്ളി? പാക് സൈനിക മേധാവിക്ക് ട്രംപിന്റെ സ്വീകരണം ; മുനീറുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച

uploads/news/2025/06/786900/trump.jpg

ന്യൂയോര്‍ക്ക്: പതിവ് തെറ്റിച്ച് പാകിസ്താന്‍ സൈനിക മേധാവിക്ക് വൈറ്റ്ഹൗസില്‍ സ്വീകരണം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദികള്‍ക്കെതിരേ കര്‍ശന നിലപാട് എടുക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് തന്റെ മുന്‍ വാക്കുകളില്‍ നിന്നും മലക്കം മറിഞ്ഞുള്ള നടപടിയാണ് എടുത്തിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും അവര്‍ക്ക് ധനസഹായം ചെയ്യുകയും ചെയ്യുന്ന പാകിസ്താന്റെ സൈനിക മേധാവി അസിം മുനീറിനാണ് വൈറ്റ് ഹൗസ് സ്വീകരണം നല്‍കിയത്.

തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ നിരവധി തവണ ആക്ഷേപിച്ചിട്ടുള്ളയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ അടുത്തിടെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കണ്ടിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ സൈന്യം പങ്കെടുക്കുന്നത് കണ്ടിരുന്നു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അടച്ചിട്ട മുറിയില്‍ ഉച്ചഭക്ഷണ സമ്മേളനം നടന്നത്. ഇതിനുമപ്പുറം അമേരിക്കയുടെ വലിയ എതിരാളികളില്‍ പെടുന്ന ഇറാനും ചൈനയുമായി സ്ഥാപിച്ചിട്ടുള്ള അടുപ്പത്തിന് പേരുകേട്ട രാജ്യം കൂടിയാണ് പാകിസ്താന്‍. .

ഉച്ചഭക്ഷണ വേളയില്‍ മുനീറുമായി ഇറാനെ കുറിച്ച് ചര്‍ച്ച ചെയ്തതായി ഡോണള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''അവര്‍ക്ക് ഇറാനെ നന്നായി അറിയാം, മിക്കവരേക്കാളും നന്നായി അറിയാം, അവര്‍ ഒന്നിലും സന്തുഷ്ടരല്ല,'' ട്രംപ് പറഞ്ഞു. ''യുദ്ധത്തില്‍ ഏര്‍പ്പെടാത്തതിനും യുദ്ധം അവസാനിപ്പിച്ചതിനും അദ്ദേഹത്തോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം ഇവിടെയുണ്ടായത്. പ്രധാനമന്ത്രി മോദി അല്‍പ്പം മുമ്പ് പോയി, ഞങ്ങള്‍ ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ പാകിസ്ഥാനുമായി ഒരു വ്യാപാര ഇടപാട് നടത്തുകയാണ്. ഞാന്‍ വളരെ സന്തോഷവാനാണ്. രണ്ട് മിടുക്കന്മാര്‍, രണ്ട് മിടുക്കന്മാര്‍ യുദ്ധം തുടരേണ്ടെന്ന് തീരുമാനിച്ചു. അവര്‍ രണ്ട് വലിയ ആണവശക്തികളാണ്. ഇന്ന് അദ്ദേഹത്തെ കണ്ടതില്‍ എനിക്ക് ബഹുമാനമുണ്ട്.'' ട്രംപ് പറഞ്ഞു.

അതേസമയം വിദേശ രാജ്യങ്ങളിലെ സൈനിക മേധാവിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഉച്ചഭക്ഷണം നല്‍കുന്നത് അപൂര്‍വമാണ്. മുമ്പ് പാക് സൈനിക മേധാവികളായ അയൂബ് ഖാന്‍, സിയ ഉള്‍-ഹഖ്, പര്‍വേസ് മുഷറഫ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് അമേരിക്കയില്‍ നിന്നും ക്ഷണം ലഭിച്ചതിന്റെ മുന്‍ മാതൃകകളുണ്ട്. എന്നിരുന്നാലും അക്കാലത്ത് അവര്‍ സൈന്യത്തിനൊപ്പം പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

Ads by Google
Thursday 19 Jun 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google