Monday, March 23, 2026 Last Updated 2 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 08.19 AM

എല്ലാവരും വോട്ട് ചെയ്യണമെന്ന് സ്വരാജ് ; മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലലെന്ന് ആര്യാടന്‍ ഷൗക്കത്ത്

uploads/news/2025/06/786855/swarag12.jpg

നിലമ്പൂര്‍: സമ്പൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെയും ആഹ്‌ളാദത്തോടെയുമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. പ്രചരണത്തില്‍ പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണ തനിക്ക് ഉണ്ടായിരുന്നതായും പറഞ്ഞു. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202 ാം നമ്പര്‍ ബൂത്തിലാണ് സ്വരാജ് വോട്ടു രേഖപ്പെടുത്തിയത്.

വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചു. ജനങ്ങള്‍ വലിയ ആവേശത്തില്‍. നല്ല പോളിംഗ് പ്രതീക്ഷിക്കുന്നു. ബൂത്ത് സന്ദര്‍ശനത്തിലാണ് ആര്യാടന്‍ ഷൗക്കത്ത്. ആള്‍ക്കാര്‍ക്ക് സുഖകരമായി വന്ന് വോട്ട് ചെയ്യാന്‍ സംവിധാനമുണ്ടെന്നും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും ജനങ്ങള്‍ വോട്ടു ചെയ്യാനെത്തുമെന്നും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷ വെച്ചു. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലായെന്നും പറഞ്ഞു.

നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുക. പിന്നെ കുറേ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്ന് മാത്രമാണെന്നും പി.വി. അന്‍വറിനെ കുറിച്ച് ആര്യാടന്‍ ഷൗക്കത്ത് പറയുന്നു.

നിലനില്‍പ്പിന്റെ പോരാട്ടമാണ് നടക്കുന്നതെന്ന് പി.വി. അന്‍വറും പ്രതികരിച്ചു. വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പറഞ്ഞു. വന്യമൃഗ ആക്രമണം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായി ചര്‍ച്ച ചെയ്യുമെന്നും പ്രതികാരബുദ്ധിയോടെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തുമെന്നും പറഞ്ഞു. വന്യജീവി പ്രശ്‌നം മൂന്ന് മുന്നണികളും അവഗണിക്കുകയാണെന്നും പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്റെ പരിഹാസത്തിനെതിരേയും പ്രതികരിച്ചു. 2016 ലും യുഡിഎഫ് ഇതൊക്കെ തന്നെ പറഞ്ഞതാണ് എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ മാത്രം തനിക്ക് 200 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. ഇത്തവണ അത് ഇരട്ടിയാകുമെന്നും അന്‍വര്‍ പറഞ്ഞു.

Ads by Google
Thursday 19 Jun 2025 08.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google