Monday, March 23, 2026 Last Updated 5 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.01 PM

എന്റെ കുടുംബം ലഹരിമുക്ത കുടുംബം'; ലഹരി വിരുദ്ധപോരാട്ടം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

chief minister

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാനത്ത് റസിഡന്റ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ 'എന്റെ കുടുബം ലഹരിമുക്ത കുടുംബം' എന്ന പരിപാടിക്ക് തുടക്കം കുറിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അസോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരിവിരുദ്ധ ക്യാമ്പയിന്റെ അഞ്ചാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനായിരിക്കുമത്. ദി വേ ഓഫ് ഇന്‍സ്പിരേഷന്‍ എന്ന പ്രോഗ്രാം കോളേജ് തലത്തില്‍ സംഘടിപ്പിക്കും. എല്ലാ ക്യാമ്പസ്സുകളിലും ഒരേ സമയം പ്രസ്തുത പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാര്‍, ജനപ്രതിധികള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.

Ads by Google
Wednesday 18 Jun 2025 09.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google