Monday, March 23, 2026 Last Updated 14 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.53 AM

വെര്‍ച്വല്‍ അറസ്റ്റിന്റെ മറവില്‍ വ്യാപാരിയുടെ പണം തട്ടാന്‍ ശ്രമം ; പോലീസ് സ്‌റ്റേഷനിലിരിക്കുമ്പോഴും രാജുവിന് വീഡിയോ കോള്‍ ചെയ്തു

uploads/news/2025/06/786717/virtual-arrest.jpg

പാലാ: വെര്‍ച്വല്‍ അറസ്റ്റിന്റെ മറവില്‍ വ്യാപാരിയുടെ പണം തട്ടാന്‍ ശ്രമം.പാലായിലെ ബിസിനസുകാരന്‍ രാജു ആലക്കപള്ളിയെയാണ് വെര്‍ച്വല്‍ അറസ്റ്റിലാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിനു ശ്രമിച്ചത്. ബോംബെ ടെലികോം സര്‍വീസില്‍നിന്ന് എന്ന വ്യാജേന ഫോണില്‍ക്കൂടിയായിരുന്നു വ്യാജ അറസ്റ്റിനുള്ള ശ്രമം.

രാജുവിന്റെ പേരില്‍ ഒരു സിംകാര്‍ഡ് ബോംബെയിലുണ്ടെന്നും അതില്‍നിന്ന് അനാവശ്യ മെസേജുകള്‍ അയയ്ക്കുന്നതായി പരാതിയുണ്ടെന്നും പറഞ്ഞാണ് ഇന്നലെ രാവിലെ തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്തത്. പലതവണ ഫോണില്‍ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഉടന്‍ ബോംബെയിലെത്തണമെന്നും സ്‌റ്റേറ്റ്‌മെന്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നുമാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് പാലാ പോലീസ് സ്‌റ്റേഷനില്‍ രാജു വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലായിരിക്കുമ്പോഴും തട്ടിപ്പുകാര്‍ രാജുവിന് വീഡിയോ കോള്‍ ചെയ്തു.

സ്‌റ്റേഷന്‍ എ.എസ്.ഐയും പി.ആര്‍.ഒയുമായ പി.എസ്. നിസ കോള്‍ എടുത്തപ്പോള്‍ മുംബൈ പോലീസില്‍ നിന്നാണു വിളിക്കുന്നതെന്നും രാജുവിനെതിരേ കേസുണ്ടെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. താന്‍ കേരളാ പോലീസാണെന്നു നിസ പറഞ്ഞതോടെ തട്ടിപ്പ്കാരന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. തട്ടിപ്പാണെന്നു തോന്നിയപ്പോള്‍തന്നെ പോലീസിനെ സമീപിച്ച രാജുവിന്റെ നടപടി മാതൃകാപരമാണന്നും ഇതുപോലെയുള്ള പ്രതിസന്ധികളുണ്ടായാല്‍ പ്രായമുള്ളവരടക്കം യാതൊരു മടിയും കൂടാതെ പോലീസിന്റെ സഹായം തേടണമെന്നും നിസ പറഞ്ഞു.

Ads by Google
Wednesday 18 Jun 2025 09.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google