Monday, March 23, 2026 Last Updated 15 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.49 AM

വാന്‍ ഹായ് ചരക്കുകപ്പല്‍ തീപിടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു ; കപ്പല്‍ ഉടമ, ഷിപ്പ് മാസ്റ്റര്‍, ജീവനക്കാര്‍ എന്നിവര്‍ പ്രതികള്‍

uploads/news/2025/06/786716/ship.jpg

കൊച്ചി: അഴീക്കല്‍ തീരത്തു ചരക്കുകപ്പല്‍ വാന്‍ ഹായ് തീപിടിച്ചുണ്ടായ അപകടത്തില്‍ ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തു. കപ്പല്‍ ഉടമ, ഷിപ്പ് മാസ്റ്റര്‍, ജീവനക്കാര്‍ എന്നിവരാണു പ്രതികള്‍. വടകര സ്വദേശി സുനീഷിന്റെ പരാതിയിലാണ് നടപടി.

കടലില്‍ അമിതവേഗത്തില്‍ സഞ്ചരിച്ചു, വിഷ പദാര്‍ഥങ്ങളും കത്തുന്ന വസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്തു, സ്‌ഫോടകവസ്തുക്കളുപയോഗിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. കപ്പലിനെ ഉള്‍ക്കടലില്‍ കേരളാതീരത്തുനിന്നു സുരക്ഷിത അകലത്തിലേക്കു വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും അറിയിച്ചു. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍നിന്ന് ഇടയ്ക്കു പുക ഉയരുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

കപ്പലില്‍ തീ പിടിച്ച സമയത്തു കാണാതായ നാലുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഒമ്പതിനാണു കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിനു 78 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പലിനു തീപിടിച്ചത്. കൊളംബോയില്‍ നിന്നു മുംബൈയിലേക്കുപോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം കപ്പലില്‍ നിന്നുള്ള ടാങ്കര്‍ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞിരുന്നു. പുലര്‍ച്ചെ നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ടാങ്കറില്‍ ഗ്യാസോ മറ്റു രാസ വസ്തുക്കളെന്തെങ്കിലും ഉണ്ടാകുമോ എന്നതായിരുന്നു ആശങ്ക.

തീരത്തോടു ചേര്‍ന്നു കടല്‍ ഭിത്തിക്കിടയിലാണു ടാങ്കര്‍ കുടുങ്ങിയത്. വിവരം അറിഞ്ഞതിനു പിന്നാലെ കടലില്‍ വീഴുന്ന കപ്പലിലെ വസ്തുക്കള്‍ നീക്കുന്ന കമ്പനി അധികൃതര്‍ സ്ഥലത്തെത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു സ്ഥലത്തെത്തിയ ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.

Ads by Google
Wednesday 18 Jun 2025 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google